KeralaLatest NewsNews

അവള്‍ മാണിയുടെ മരുമകളല്ലേ ഇതല്ല, ഇതിലപ്പുറവും പറയും !! മാണി ദയാവധത്തെ ഭയക്കണം എന്നും പി സി ജോർജ്ജ്

തിരുവനന്തപുരം: തന്നെ ട്രെയിനില്‍ വെച്ച്‌ ഒരു നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പ്രസ്താവന വന്നതിന് പിന്നാലെ അത് പിസി ജോര്‍ജിന്റെ മകനാണെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിന് കാരണം പുസ്തകത്തിലെ ചില പരാമര്‍ശങ്ങളായിരുന്നു. ഈ അഭൂഹങ്ങള്‍ക്കെതിരെയാണ് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജിന്റെ രൂക്ഷ പ്രതികരണം. ഇതൊക്കെ ഒരു പുസ്തകം ഇറക്കുന്നതിന് മുന്‍പുള്ള പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടികളാണെന്നാണ് പിസി ജോര്‍ജിന്റെ പക്ഷം.

നിഷ മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു. പിന്നെ ഇങ്ങനെയൊക്കെ പറയുമ്പോള്‍ അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കും, അതിലും വലിയ പബ്ലിസിറ്റി പുസ്തകത്തിന് വേറെ വേണോ എന്നും പി സി ജോര്‍ജ് ചോദിക്കുന്നു.ഒരു എം പി ആയ ജോസ് കെ മാണിയുടെ ഭാര്യയോട്‌ ആരെങ്കിലും അപമര്യാദയായി പെരുമാറാന്‍ ധൈര്യം കാണിക്കുമോ എന്നും ഒരു എംപി വിചാരിച്ചാല്‍ നിസ്സാരമായി അവനെ പിടിക്കരുതോ എന്നും പി സി ചോദിക്കുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് മത്സരിക്കാനാണ് നിഷയുടെ പരിപാടിയെന്നും അതിന്റെ ഭാഗമാണ് ഈ പുസ്തകവും ആരോപണവുമെന്നും പിസി ജോര്‍ജ് പറയുന്നു. രണ്ട് ദിവസം മുന്‍പ് ദയാവധത്തിനെ കുറിച്ച്‌ കോടതിയുടെ ഒരു വിധി വന്നപ്പോള്‍ മുതല്‍ മാണിയെക്കുറിച്ചാണ് ചിന്ത. പാലായില്‍ മത്സരിക്കാന്‍ പലരും ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ മാണിയുടെ മേല്‍ ഒരു കണ്ണുള്ളത് നന്നായിരിക്കുമെന്നും പിസി ജോര്‍ജ് പറയുന്നു. മാണിയെ അപായപ്പെടുത്താന്‍ പോലും മടിക്കാത്തവരാണ് ഇവരെന്നും ജോര്‍ജ് പറയുന്നു.

അതേസമയം പുസ്തകത്തില്‍ നല്‍കിയ സൂചനകള്‍ക്ക് അപ്പുറം പി സി ജോര്‍ജ്ജിന്റെ മകനാണെന്ന അഭ്യൂഹങ്ങളോട് കൂടുതല്‍ പ്രതികരിക്കാനും നിഷ തയ്യാറായില്ല. നിഷ നല്‍കുന്ന സൂചന വെച്ച്‌ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രചരണം ഷോണ്‍ ജോര്‍ജ്ജിനെ ലക്ഷ്യമിട്ടായിരുന്നു. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്ന് ഉദ്ദേശിച്ചത് ജഗതിയെ കാണാന്‍ ഷോണ്‍ എത്തിയതാണെന്ന വിധത്തിലാണ് വ്യാഖ്യാനം വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button