ന്യൂഡല്‍ഹി: 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസർക്കാർ. സമീപഭാവിയില്‍ രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിൽ കേന്ദ്രധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: പി വി അൻവറിന്റെ പാർക്കിൽ നിയമ ലംഘനം നടന്നതായി കലകട്റുടെ റിപ്പോർട്ട്
പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷണാര്‍ഥം അഞ്ച് നഗരങ്ങളില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. കൊച്ചി, മൈസൂര്‍, ജയ്പൂര്, ഷിംല, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാവും പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് ബാങ്കിംഗ് നോട്ടുകള്‍ പുറത്തിറക്കുകയെന്നും പൊന്‍ രാധാകൃഷ്ണൻ പറയുകയുണ്ടായി.
Post Your Comments