Latest NewsKeralaNews

നോട്ടുനിരോധനം പൂർണ്ണപരാജയം: കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ തെളിയിക്കുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: നോട്ടുനിരോധനം പൂർണ്ണപരാജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ തെളിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നോട്ടുനിരോധനം പൂർണപരാജയം ആയിരുന്നുവെന്നാണ് തുടർനടപടികൾ തെളിയിക്കുന്നത്. കള്ളപ്പണം തടയാനാണ് നോട്ടുനിരോധനം നടപ്പാക്കുന്നത് എന്നായിരുന്നു അവകാശവാദം. എന്നാൽ, കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന് പിന്നീടു വന്ന കണക്കുകൾ തെളിയിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

Read Also: ഒന്നല്ല മൂന്നെണ്ണം! റിയൽമിയുടെ ഈ മൂന്ന് സ്മാർട്ട്ഫോണുകൾക്ക് ഗംഭീര കിഴിവ്, പരിമിതകാല ഓഫറിനെ കുറിച്ച് അറിയൂ..

നിരോധിച്ച നോട്ടുകൾ ഏതാണ്ട് പൂർണമായി തിരിച്ചെത്തിയെന്ന് റിസർവ് ബാങ്കു തന്നെ വ്യക്തമാക്കി. രണ്ടായിരത്തിന്റെ നോട്ടുകൾ പുറത്തിറക്കിയെങ്കിലും ഇപ്പോൾ പിൻവലിച്ചു. ഇറക്കുന്ന നോട്ടുകൾക്ക് വിശ്വാസ്യതയില്ലാത്ത അവസ്ഥവന്നു. ചെറുകിട വ്യാപാരമേഖലയിലുൾപ്പെടെ നോട്ടുനിരോധനം ഒരു ദുഃസ്വപ്നമായി അവശേഷിക്കുന്നുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അശാസ്ത്രീയ നികുതിഘടന അടിച്ചേൽപ്പിച്ചതും വ്യവസായികൾക്ക് ആഘാതമായി. നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം കേന്ദ്രം കവർന്നു. അവശ്യവസ്തുക്കൾക്കുപോലും നികുതി ഏർപ്പെടുത്തുന്നു. മുമ്പെങ്ങുമില്ലാത്ത വിലക്കയറ്റത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സംസ്ഥാനത്തിന് അർഹമായ ആനുകൂല്യങ്ങൾപോലും നിഷേധിച്ചിട്ടും വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയാണ്. ഏഴുവർഷത്തിനിടെ മികച്ച സാമ്പത്തിക വളർച്ചനേടാൻ കേരളത്തിന് കഴിഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടനയിൽ വലിയ സംഭാവനയാണ് ചെറുകിട വ്യാപാരമേഖല നൽകുന്നത്. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ വ്യാപാരികൾക്ക് ആശ്വാസമേകുന്ന നടപടികൾ സർക്കാർ കൈക്കൊണ്ടു. ചെറുകിട വ്യാപാരമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സംസ്ഥാനത്തിന്റെ വികസനത്തിനും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഒന്നല്ല മൂന്നെണ്ണം! റിയൽമിയുടെ ഈ മൂന്ന് സ്മാർട്ട്ഫോണുകൾക്ക് ഗംഭീര കിഴിവ്, പരിമിതകാല ഓഫറിനെ കുറിച്ച് അറിയൂ..

shortlink

Related Articles

Post Your Comments

Related Articles


Back to top button