2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ, പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രൂപ നോട്ടുകൾ റിസർവ് ബാങ്കിന്റെ കീഴിലുള്ള ഇഷ്യൂ ഓഫീസുകളിലൂടെ മാത്രമാണ് മാറ്റി വാങ്ങാൻ സാധിക്കുകയുള്ളൂ. നിലവിൽ, റിസർവ് ബാങ്കിന് കീഴിൽ 19 ഇഷ്യൂ ഓഫീസുകളാണ് ഉള്ളത്. കേരളത്തിൽ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കണമെങ്കിൽ, ഇനി തിരുവനന്തപുരത്തെ ആർബിഐയുടെ ഇഷ്യൂ ഓഫീസിൽ എത്തണം. നോട്ട് മാറ്റി വാങ്ങുന്നതിന് പുറമേ, നിക്ഷേപം നടത്താനുള്ള അവസരവും ഇഷ്യൂ ഓഫീസുകൾ മുഖാന്തരം ലഭിക്കുന്നതാണ്.
ഇഷ്യൂ ഓഫീസുകളിലൂടെ പരമാവധി 10 നോട്ടുകൾ മാത്രമാണ് ഒരേസമയം മാറ്റി വാങ്ങാൻ സാധിക്കുകയുള്ളൂ. എന്നാൽ, നിക്ഷേപം നടത്തുന്നതിന് പ്രത്യേക പരിധിയില്ല. ആർബിഐയുടെ മറ്റ് 18 ഇഷ്യൂ ഓഫീസുകൾ സ്ഥിതി ചെയ്യുന്നത് അഹമ്മദാബാദ്, ബെംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലക്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്ന എന്നിവിടങ്ങളിലാണ്. തിരുവനന്തപുരത്ത് ആർബിഐയുടെ ഇഷ്യൂ ഓഫീസ് സ്ഥിതി ചെയ്യുന്നത് ബേക്കറി ജംഗ്ഷന് സമീപത്തായാണ്.
Also Read: വെറുംവയറ്റിൽ പപ്പായ കഴിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണം ഇത്: മനസിലാക്കാം
Post Your Comments