രാജ്യത്ത് പ്രചാരം അവസാനിപ്പിച്ച 2000 രൂപ നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പൊതുജനങ്ങളുടെ പക്കൽ ഇനി 3 ശതമാനം നോട്ടുകൾ മാത്രമാണ് ഉള്ളത്. തിരിച്ചെത്തേണ്ട 3 ശതമാനം നോട്ടുകളുടെ മൂല്യം ഏകദേശം 10,000 കോടി രൂപയ്ക്ക് അടുത്താണെന്ന് ആർബിഐ വ്യക്തമാക്കി. ബാങ്കുകളിൽ നേരിട്ടെത്തി നോട്ടുകൾ മാറ്റി വാങ്ങാനുള്ള സൗകര്യം ഇതിനോടകം അവസാനിച്ചിട്ടുണ്ട്. ഇനി നോട്ടുകൾ മാറ്റി വാങ്ങാനോ, നിക്ഷേപിക്കാനോ ആഗ്രഹിക്കുന്നവർക്ക് രാജ്യത്തെ 19 ആർബിഐ ഓഫീസുകളെയോ, ഇന്ത്യ പോസ്റ്റ് ഓഫീസുകളെയോ സമീപിക്കാവുന്നതാണ്.
ഈ വർഷം മെയ് 19-നാണ് രാജ്യത്ത് വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾ പിൻവലിച്ചതായി ആർബിഐ അറിയിച്ചത്. പിൻവലിക്കുന്ന സമയത്ത് 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപ
നോട്ടുകളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് അത് 0.1 ലക്ഷം കോടി രൂപയായി കുറഞ്ഞതായി ആർബിഐ വ്യക്തമാക്കി. നിരോധനം ഏർപ്പെടുത്തി മാസങ്ങൾക്കുള്ളിൽ തന്നെ പകുതിയിലധികം 2000 രൂപ നോട്ടുകളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയിരുന്നു. പൊതുജനങ്ങളുടെ കൈവശം ഇനിയും 2000 രൂപ നോട്ടുകൾ ഉണ്ടെങ്കിൽ അവ തിരികെ ഏൽപ്പിക്കേണ്ടതാണ്. 2016-ലെ നോട്ട് നിരോധന സമയത്താണ് ആർബിഐ 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്.
Also Read: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി: ഇന്ന് വീണ്ടും പരിഗണിക്കും
Post Your Comments