Latest NewsNewsIndia

മകള്‍ ഇഷയുടെ ആ പരാതിയാണ് കാരണം: ജിയോ തുടങ്ങിയ കഥ പങ്കുവച്ച് മുകേഷ് അംബാനി

ന്യൂഡൽഹി: കുറഞ്ഞ കാലയളവു കൊണ്ട് രാജ്യത്ത് അതിവേഗം വളരുന്ന മൊബൈൽ ശൃഖലയാണ് ജിയോ. ഇപ്പോള്‍ ജിയോ എന്ന ആശയത്തിനു പിന്നില്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് അംബാനി. ജിയോ എന്ന ആശയത്തിനു പിന്നില്‍ തന്റെ മകള്‍ ഇഷ അംബാനിയാണെന്നാണ് മുകേഷ് അംബാനി വ്യക്തമാക്കിയത്.

Read Also: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ജിയോ എന്ന ആശയത്തിനു പിന്നില്‍ തന്റെ മകള്‍ ഇഷ അംബാനിയാണെന്നാണ് മുകേഷ് അംബാനി പറയുന്നത്. ‘2011 ല്‍ മകള്‍ ഇഷയാണ് ജിയോ എന്ന ആശയം എന്റെ മനസ്സിലേക്ക് കൊണ്ടുവന്നത്. അന്നവള്‍ യുഎസ്സില്‍ പഠിക്കുകയാണ്. വെക്കേഷന് വീട്ടിലെത്തിയതായിരുന്നു. വീട്ടിലെ ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് അവള്‍ കോഴ്‌സ് വര്‍ക്ക് ചെയ്തത്. നമ്മുടെ വീട്ടിലെ ഇന്റര്‍നെറ്റ് വളരെ മോശമാണെന്ന് അവള്‍ എന്നോട് പറയുകയുണ്ടായി. ഇൻറർനെറ്റ്​ സേവനങ്ങൾ ലഭിക്കുന്നതിന്​ ഉയർന്ന തുകയും നൽകേണ്ടിയിരുന്നു.ഇതിന് മാറ്റം വരുത്താനാണ് ജിയോ കൊണ്ടുവന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button