പാറ്റ്ന•ബീഹാറിൽ ജംഗ്ഷനു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത്തിന്റെ പേരില്‍ 70 കാരനെ വെട്ടിക്കൊന്നു . ബീഹാറിലെ ദർഭംഗയിലാണു സംഭവം. ബി.ജെ.പി ബെഹ്‌ല പഞ്ചായത്ത് അധ്യക്ഷന്‍ തേജ് നാരായണിന്റെ പിതാവ് രാമചന്ദ്ര യാദവാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ തേജ് നാരായണിന്റെ സഹോദരന്‍ കമാല്‍ യാദവിനും പരിക്കേറ്റു.
40-50 പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് തേജ് പറയുന്നു. ബൈക്കുകളില്‍ എത്തിയ അക്രമികൾ വടികളും വാളുകളുമായെത്തി ആക്രമിക്കുകയായിരുന്നെന്ന് മകൻ പറയുന്നു. കാര്യങ്ങൾ വിശദമാക്കാൻ ശ്രമിച്ചെങ്കിലും ഇത് ചെവിക്കൊള്ളാതെ പിതാവിന്റെ തലവെട്ടുകയായിരുന്നു. തന്റെ സഹോദരനെയും അവര്‍ കൊല്ലാന്‍ ശ്രമിച്ചെന്നും തേജ് പറഞ്ഞു.
രാമചന്ദ്രയുടെ തലയും കൈയുമാണ് ആദ്യം ആക്രമിച്ചത്. തുടര്‍ന്നു അവസാനം വാളുപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു.
കുറ്റവാളികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ദര്‍ഭംഗയില്‍ പ്രതിഷേധ പ്രകടനം നടത്തി.
2016 ല്‍, തേജ് നാരായണ്‍ ഒരു ജംഗ്ഷന് ‘നരേന്ദ്ര മോദി ചൗക്ക്’ എന്ന് പേര് നല്‍കിയിരുന്നു. എന്നാല്‍ ആര്‍.ജെ.ഡി മേധാവി ലാലു പ്രസാദ് യാദവിന്റെ പേര് നല്‍കണം എന്നാവശ്യപ്പെട്ട് മറ്റൊരു സംഘം ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദൃക്സാക്ഷികളുടെയും തേജിന്റെ സഹോദരന്റെയും മൊഴികള്‍ രേഖപ്പെടുത്തിയാതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ദര്‍ഭംഗ ഡി.എസ്.പി ദില്‍ന്വാജ് അഹമ്മദ് പറഞ്ഞു.
Post Your Comments