പത്തനംതിട്ട: വസ്തു തര്‍ക്കത്തിന്റെ വൈരാഗ്യത്തില്‍ ദളിത് കുടുംബത്തിന്റെ കിണറ്റില്‍ അയല്‍വാസി മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി പരാതി. പത്തനാപുരം അംബേദ്കര്‍ കോളനിയിലെ രാജേഷാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ അയല്‍വാസിയായ ലത്തീഫ് ഖാനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.
ഇരുവരും നാളുകളായി വസ്തുവിന്റെ പേരില്‍ തര്‍ക്കം നിലനിന്നിരുന്നു. ലത്തീഫ് ഖാന്‍ വീട്ടിലെത്തി ബഹളം വക്കാറുണ്ടായിരുന്നെന്ന് രാജേഷ് പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ രാജേഷിന്റെ ഭാര്യ വെള്ളം കോരാന്‍ എത്തിയപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടുകയും, കിണറിന്റെ മൂടി ഇളക്കി മാറ്റിയതായും കണ്ടു. ഇതേത്തുടര്‍ന്ന് നോക്കിയപ്പോഴാണ് കിണറ്റില്‍ മനുഷ്യവിസര്‍ജ്യം കലര്‍ന്നതായി ശ്രദ്ധയില്‍പ്പെടുന്നത്.
also read: രക്ഷപ്പെടാന്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതി വെടിയേറ്റ് മരിച്ചു
കൊടും വേനലില്‍ വറ്റാത്ത കിണറ്റിലെ വെള്ളമായിരുന്നു സമീപവാസികളും ഉപയോഗിച്ചിരുന്നത്. ലത്തീഫ് ഖാന്‍ ഇതിന് മുമ്പും മനുഷ്യ വിസര്‍ജ്യം എറിയാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് രാജേഷ് പറഞ്ഞു. വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന തുണികള്‍ തീയിട്ട് നശിപ്പിച്ചിട്ടുള്ളതായും ആക്ഷേപമുണ്ട്. ലത്തീഫ് ഖാന്‍ ഇപ്പോള്‍ ഒളിവിലാണ്
Post Your Comments