Latest NewsIndia

രക്ഷപ്പെടാന്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതി വെടിയേറ്റ് മരിച്ചു

മെയിന്‍പുരി : ലക്‌നൗവില്‍ രക്ഷപ്പെടാന്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതി വെടിയേറ്റ് മരിച്ചു. ലക്‌നൗവില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ മെയിന്‍പുരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. യു.പിയില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കലഹത്തില്‍ തോക്കുമായി പിന്തുടര്‍ന്ന ആളില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയാണ് വെടിയേറ്റ് മരിച്ചത്.

സ്റ്റേഷന് അടുത്താണ് തര്‍ക്കം നടക്കുന്ന സ്ഥലം. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് യുവതി സ്വയരക്ഷക്കായി പൊലീസ് സ്റ്റേഷനില്‍ ഓടി കയറിയത്. സ്റ്റേഷനുള്ളില്‍ ജനക്കൂട്ടവും തിക്കിതിരക്കിയതോടെ, തോക്കുമായി എത്തിയ ആളില്‍ നിന്നും യുവതിയെ രക്ഷിക്കാന്‍ പൊലീസുകാര്‍ക്ക് സാധിച്ചില്ല. പോയിന്റ് ബ്ലാങ്ക് റെയിഞ്ചിലാണ് ഇയാള്‍ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലി ചതച്ചു. പൊലീസ് പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button