Funny & Weird

പ്രണയനൈരാശ്യം; കാമുകന്റെ വ്യത്യസ്തമായ പ്രതികാരം-വീഡിയോ

പ്രണയബന്ധം തകരുമ്പോള്‍ പരസ്പരം നഷ്ടബോധം തോന്നുന്നതും ദുഖം തോന്നുന്നതുമെല്ലാം സ്വാഭാവികമാണ്. എന്നാൽ കാമുകി ‘തേച്ചു’ എന്ന കാരണവും ചൂണ്ടിക്കാട്ടി, അവളോട് പ്രതികാരം തീര്‍ത്ത ഒരു കാമുകന്റെ ചില വീഡിയോകള്‍ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

മറ്റൊന്നുമല്ല, അല്‍പം വ്യത്യസ്തമായിരുന്നു ഈ പ്രതികാരം എന്നത് കൊണ്ട് തന്നെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. സത്തേണ്‍ യുഎസിലെ ഒരു പട്ടണത്തിലാണ് ഇരുപത്തിയൊന്നുകാരനായ ഇവാന്‍ സെര്‍വാന്റസ് താമസിക്കുന്നത്. ഇവാനല്ല, ഈ കഥയിലെ താരം. ഇവാന്റെ സുഹൃത്താണ് നഷ്ടപ്രണയത്തെ തുടര്‍ന്ന് പ്രതികാരത്തിനിറങ്ങിയത്.

കാര്യങ്ങള്‍ ഇത്രത്തോളമെത്തിയിട്ടും ഈ കാമുകന്റെ പേര് മാത്രം അധികമാരും അറിഞ്ഞിട്ടില്ല. എന്തായാലും കാമുകി ‘തേച്ചു’ എന്ന വാദവുമായി അയാള്‍ നേരെ ഇവാന്റെയടുത്തേക്കാണ് എത്തിയത്. തുടര്‍ന്ന് പ്രതികാരം ചെയ്യണമെന്ന ആഗ്രഹം അറിയിച്ചു.

തുടർന്ന് ഇരുവരും കാമുകിയായിരുന്ന പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി. ശേഷം അവളുടെ വീട്ടിലെ വിലപിടിപ്പുള്ള ഫ്‌ളോര്‍ (മരം കൊണ്ട് നിര്‍മ്മിച്ചത്) മെഷീന്‍ ഉപയോഗിച്ച് മുഴുവനായി ഇളക്കിമറിച്ചിട്ടു. പ്രണയമുണ്ടായിരുന്നപ്പോള്‍ അയാള്‍ നല്‍കിയ പണം കൊണ്ടാണത്രേ പെണ്‍കുട്ടി ഫ്‌ളോറിംഗ് ചെയ്തത്. പ്രണയനൈരാശ്യത്തില്‍ നിന്ന് ഉടലെടുത്ത ദേഷ്യത്തില്‍ അവ മുഴുവനും ആ ചെറുപ്പക്കാരന്‍ നശിപ്പിച്ചു. ഇതിന്റെ വീഡിയോ പിന്നീട് ഇവാന്‍ ടിക് ടോക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button