മോസ്കോ: പ്രവാചകനെ അപമാനിച്ചതിന് പ്രതികാരം ചെയ്യാൻ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി റഷ്യ കസ്റ്റഡിയിലെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ വെളിപ്പെടുത്തൽ. റഷ്യയിലെ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് സി.എസ്.ഒ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിലാണ് ഒരു തീവ്രവാദി താൻ ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിട്ടതായി സമ്മതിച്ചത്.
ഏപ്രിൽ മുതൽ ജൂൺ വരെ തുർക്കിയിലായിരുന്ന പ്രതിയെ ഐ.എസ് നേതാക്കളിൽ ഒരാൾ ചാവേറായി റിക്രൂട്ട് ചെയ്തതായി സി.എസ്.ഒ പറയുന്നു. ‘2022 ൽ, ഇന്ത്യയിലേക്ക് പോകേണ്ട സ്ഥലത്ത് നിന്ന് ഞാൻ റഷ്യയിലേക്ക് പറന്നു. ഇന്ത്യയിൽ, അവർ എന്നെ കാണുകയും മുഹമ്മദ് നബിയെ അപമാനിച്ചതിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉത്തരവനുസരിച്ച് തീവ്രവാദി ആക്രമണം നടത്താൻ ആവശ്യമായ എല്ലാ സാധനങ്ങളും നൽകുകയും ചെയ്തു,” പിടിയിലായ പ്രതി വ്യക്തമാക്കി.
Post Your Comments