പൊന്നാനി: ഇനി പദ്ധതികൾ ഏറ്റെടുത്ത് ചെയ്യുന്നില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ പറഞ്ഞു. എന്നാൽ പൊന്നാനിയുടെ കാര്യത്തില്‍ സാങ്കേതിക ഉപദേശങ്ങള്‍ നല്‍കി കൂടെയുണ്ടാകുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. ഇനി പൊന്നാനിയുടെ കാര്യത്തില്‍ കോഴിക്കോട് ഡി.എം.ആര്‍.സി ഓഫീസ് ഉണ്ടായിരുന്നത് പോലെ ഇടപെടാനാകില്ല. ഇതുവരെ കാര്യങ്ങള്‍ ചെയ്തത് അവിടെ നിന്നുള്ള എഞ്ചിനിയര്‍മാരെ ഉപയോഗപ്പെടുത്തിയാണ്.
മാത്രമല്ല ഒറ്റക്ക് അക്കാര്യങ്ങള്‍ ചെയ്യാനാകില്ലെന്ന് ശ്രീധരന്‍ വ്യക്തമാക്കി. സമഗ്ര അഴുക്കുചാല്‍ പദ്ധതി, സമഗ്ര കുടിവെള്ള പദ്ധതി എന്നിവ വൈകുന്നത് ഖേദകരമാണ്. സര്‍ക്കാറിനു മുന്നില്‍ സമര്‍പ്പിച്ചവയാണിത്. പൊന്നാനി നഗരസഭ കാര്യങ്ങള്‍ കൃത്യമായി ചെയ്തിട്ടുണ്ട്. വൈകല്‍ അനുഭവപ്പെടുന്നത് സര്‍ക്കാര്‍ തലത്തിലാണ്. അനിവാര്യമായ പദ്ധതികളായിരുന്നിട്ടും അശ്രദ്ധമായി നീട്ടികൊണ്ടു പോകുന്നത് ഖേദകരമാണ്. വാട്ടര്‍ അതോറിറ്റി ബോര്‍ഡിന്റെ അനാസ്ഥയാണ് കുടിവെള്ള പദ്ധതി വൈകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പൊന്നാനി താലൂക്ക് ആശുപത്രിയുടെ വികസനം അവസാന ഘട്ടത്തിലാണ്. ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതി രേഖ തയ്യാറാക്കി നല്‍കിയിട്ടുണ്ട്.
Post Your Comments