ദുബായ്: എയർപോർട്ടിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ അസഭ്യവാക്കുകൾ ഉപയോഗിച്ച പാകിസ്ഥാൻ സ്വദേശി പിടിയിൽ. ലഗേജ് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥനെയാണ് 34 കാരനായ പാകിസ്ഥാൻ സ്വദേശി അപമാനിച്ചത്. ജനുവരി 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Read Also: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ക്യാന്സറാവാം
പ്രതിയുടെ ബാഗിൽ ബാറ്ററികൾ കണ്ടെത്തിയതായുള്ള അറിയിപ്പിനെത്തുടർന്നാണ് ഉദ്യോഗസ്ഥൻ പരിശോധനയ്ക്ക് എത്തിയത്. അനുവദിച്ചിരിക്കുന്നതിലും അധികം ബാറ്ററി കൊണ്ടുപോകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ യാത്രക്കാരൻ എയർപോർട്ടിൽ ബഹളം ഉണ്ടാക്കുകയും ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവാക്കുകൾ ഉപയോഗിക്കുകയുമായിരുന്നു.അതേസമയം താൻ മദ്യപിച്ചിരുന്നതായും തെറ്റ് പറ്റിയതായും യാത്രക്കാരൻ പറയുകയുണ്ടായി.
Post Your Comments