Latest NewsNewsIndia

കൊടിമരം നാട്ടുന്നതിനിടെ ഷോക്കേറ്റു : ആര്‍.എസ്.എസ് പ്രവര്‍ത്തകന് ദാരുണാന്ത്യം

കൊടിമരം നാട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ആര്‍.എസ്.എസ് പ്രവര്‍ത്തകന് ദാരുണാന്ത്യം. നാലു പേര്‍ക്ക് പരുക്കേറ്റു. റാഞ്ചിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിപുൽ സിങ് എന്ന ആളാണ് മരിച്ചത്. ഇയാളും മറ്റ് ആറു പേരും ചേര്‍ന്ന് അര്‍ഗോര ചൗകില്‍ ആര്‍.എസ്.എസിന്റെ പതാകയേന്തുന്ന കൊടിമരം സ്ഥാപിക്കുകയായിരുന്നു. മാര്‍ച്ച്‌ 25ന് റാഞ്ചിയില്‍ നടക്കുന്ന രാം നവമിക്ക് മുന്നോടിയായാണ് കൊടിമരം സ്ഥാപിച്ചത്.

മാര്‍ച്ച്‌ 18ന് ആരംഭിക്കുന്ന നവ വ്രത ആഘോഷം 25നാണ് സമാപിക്കുന്നത്. വൈദ്യുതി പ്രവാഹത്തില്‍ കത്തിക്കരിഞ്ഞ വിപുല്‍ സിംഗ് ആശുപത്രിയില്‍ എത്തും മുന്‍പ് മരിച്ചിരുന്നു. മറ്റു നാലു പേരില്‍ മൂന്നുപേര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നാലാമനെ വാര്‍ഡിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button