ഐഎസ്എല്ലില്‍ താരമായി മലയാളി താരം മുഹമ്മദ് റാഫി. എഎസ്എല്ലില്‍ ഏറ്റവും അധികം ഫൈനല്‍ കളിക്കുന്ന താരമെന്ന അപൂര്‍വ്വ നേട്ടമാണ് റാഫി സ്വന്തമാക്കിയത്. ആദ്യ സീസണില്‍ കൊല്‍ക്കത്തയ്ക്കായായിരുന്നു റാഫി കളിച്ചത്. അന്ന് കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ച് കൊല്‍ക്കത്ത ജയിക്കുകയായിരുന്നു. എന്നാല്‍ മൂന്നാം സീസണില്‍ കേരളത്തിനായി റാഫി ഫൈനല്‍ കളിച്ചു ഗോളും നേടിയെങ്കിലും വിജയം കൈവിട്ടു പോവുകയായിരുന്നു.
Also Read : മലയാളിക്ക് അഭിമാനിക്കാം; മലയാളി താരം കരുണ്‍ നായര്‍ക്ക് ഇരട്ട സെഞ്ച്വറി
നാലാം സീസണില്‍ വെറും 30 ലക്ഷം രൂപയ്ക്കാണ് റാഫി ചെന്നൈയിന്‍ എഫ്സിയിലെത്തിയത്. ചെന്നൈയ്ക്കായി രണ്ട് ഗോളും ഈ ഫുട്ബോള്‍ താരം നേടിയിരുന്നു. എഫ്സി ഗോവയെ ഇരുപാദങ്ങിലുമായി 4-1ന് തകര്‍ത്താണ് ചെന്നൈയിന്‍ എഫ്സി ഫൈനലിലേക്ക് കുതിച്ചത്. സെമിയില്‍ എഫ്സി ഗോവയെ തകര്‍ത്ത് ചെന്നൈയിന്‍ എഫ്സി ഫൈനലില്‍ കടന്നതോടെയാണ് റാഫിയ്ക്ക് ഈ അപൂര്‍വ്വ നേട്ടം സ്വന്തമായത്. മൂന്ന് ടീമുകളുടെ ഭാഗമായി ഫൈനലില്‍ കളിച്ച താരം എന്നതാണ് റാഫിയുടെ ഈ നേട്ടത്തിലെ ഹൈലൈറ്റ്.
Post Your Comments