പാറ്റ്‌ന: ബിഹാറിലെ രണ്ടു നിയമസഭാ സീറ്റുകളിലേക്ക് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും (ആര്‍.ജെ.ഡി) ബി.ജെ.പിയും തങ്ങളുടെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി.
തെക്കന്‍ ബിഹാറിലെ ജഹാനാബാദ് സീറ്റില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി മോഹന്‍ യാദവ് വിജയിച്ചു. ഇവിടെ ജെഡിയു സ്ഥാനാര്‍ഥി അഭിരാം ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 2015ലെ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ മുദ്രികാ സിങ് യാദവ് 30,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടിയിലെ പ്രവീണ്‍ കുമാറിനെ ആണ് പരാജയപ്പെടുത്തിയത്.
ALSO READ: യുപി ഉപതെരഞ്ഞെടുപ്പ്, ഫുല്‍പൂരില്‍ എസ്.പിക്ക് ജയം
പടിഞ്ഞാറന്‍ ബിഹാറിലെ ബബുവ സീറ്റില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി റിങ്കി റാണി പാണ്ഡെ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശംഭു സിങ് പട്ടേല്‍ രണ്ടാം സ്ഥാനത്തെത്തി. 2015ലെ തെരഞ്ഞെടുപ്പില്‍ 7,700 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി ആനന്ദ് ഭൂഷണ്‍ പാണ്ഡെ ജെഡിയുവിന്റെ പ്രമോദ് കുമാര്‍ സിങ്ങിനെ തോല്‍പിച്ച മണ്ഡലമാണിത്.
അതേസമയം, ബിഹാറില്‍ അരാരിയ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിയും ആര്‍ജെഡിയും വാശിയേറിയ മത്സരത്തിലാണ്. ഏറ്റവും ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് ആര്‍ജെഡിയിലെ സര്‍ഫ്രാസ് ആലം 57,791 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.
Post Your Comments