ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലേയും ബീഹാറിലെയും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. യു.പി ഉപമുഖ്യമന്ത്രിയുടെ മണ്ഡലമായ ഫുല്പൂരില് സമാജ്വാദി പാര്‍ട്ടിയ്ക്ക് ജയം. എസ്.പിയുടെ നഗ്രേന്ദ്ര പ്രതാപ് സിംഗ് 59,613 വോട്ടുകള്‍ക്കാണ് ജയിച്ചത്.
യു.പിയില്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് ലീഡ് ചെയുന്നു.പ്രവീണ്‍ കുമാറിന് പിന്നാലെ ബി.ജെ.പിയുടെ ഉപ്രേന്ദ്ര ദത്ത് ശുക്ലയാണ് രണ്ടാം സ്ഥാനത്ത്.
ഇവിടെ തുടക്കത്തില്‍ സമാജ്വാദി പാര്‍ട്ടിയുടെ പ്രവീണ്‍ കുമര്‍ നിഷാദിന് ആയിരുന്നു ലീഡ്. പിന്നീട് ലീഡ് ബി.ജെ.പി തിരികെ പിടിച്ചെങ്കിലും ഒടുവില്‍ ലീഡ് നില വീണ്ടും മാറിമറിയുകയായിരുന്നു.
ബീഹാറിലെ ഭുബൂവായില് ബി.ജെ.പി സ്ഥാനാര്‍ഥി റിങ്കി റാണി പാണ്ഢേ ജയിച്ചു. ജഹനാബാദ് അസംബ്ലി സീറ്റില്‍ ആര്.ജെ.ഡിയുടെ കൃഷ്ണ മോഹന്‍ സിംഗ് ലീഡ് ചെയ്യുന്നു.
അരാരിയ ലോക്സഭാ മണ്ഡലത്തില്‍ 21,297 വോട്ടുകള്‍ക്ക് ആര്.ജെ.ഡി സ്ഥാനാര്‍ഥി സര്‍ഫറാസ് ആലം സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. അതേമയം, മായാവതിയേയും അഖിലേഷ് യാദവിനെയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് ഫലത്തെ മഹത്തായ വിജയം എന്ന് വിശേഷിപ്പിച്ച അവര്‍ ബി.ജെ.പിയുടെ പതനം തുടങ്ങിയെന്നും ട്വീറ്റ് ചെയ്തു.
Post Your Comments