
ദുബായിൽ മെട്രോ ട്രെയിനുള്ളിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. യുവതിയെ കയറിപ്പിടിക്കുന്ന സമയത്ത് ഇയാൾ കുടിച്ചിട്ടുണ്ടായിരുന്നെന്നാണ് സൂചന. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതിനും അമിതമായി കുടിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
Read Also: ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ മാതാവ് ചുട്ടുകൊന്നു
രാത്രി 10 മണിയോടടുത്താണ് സംഭവം നടന്നതെന്നും തന്റെ അടുത്തെത്തിയ ഇയാൾ ഇടുപ്പിൽ പിടിക്കുകയായിരുന്നുവെന്നുമാണ് യുവതി പരാതി നൽകിയത്. ഇത് എതിർത്തതോടെ തന്നെ പോലീസിൽ ഏൽപ്പിക്കരുതെന്ന് ഇയാൾ അപേക്ഷിച്ചതായും യുവതി കൂട്ടിച്ചേർത്തു. അതേസമയം അബദ്ധത്തിൽ കൈ യുവതിയുടെ ദേഹത്ത് കൊണ്ടതാണെന്നും താൻ നിരപരാധിയാണെന്നും യുവാവ് പറയുകയുണ്ടായി.
Post Your Comments