മംഗളൂരു : കാമുകനൊപ്പം ബീച്ചില്‍ എത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂര ബലാല്‍സംഘം. അതും പ്രായപൂര്‍ത്തിയാകാത്തവരില്‍ നിന്ന് പോലും. ഞെട്ടിക്കുന്ന കൂട്ട മാനഭംഗത്തിന് ശേഷം ഒരാഴ്ചയോളം ഭയം മൂലം യുവതി ഇതിനേക്കുറിച്ച് യാതൊരു പരാതിയും ഉയര്‍ത്തിയില്ല. മം ഗളൂരുവിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചിലാണ് യുവതിയെ എട്ട് പേര് ചേര്‍ന്ന് പിച്ചിച്ചീന്തിയത്.
സംഭവത്തിന് ശേഷം പേടിമൂലം യുവതി യാതൊരു പരാതിയും നല്കിയില്ലായിരുന്നു. എന്നാല്‍ ബീച്ചിലെ സമീപവാസികളുടെ ഇതിനെക്കുറിച്ചുളള പരസ്പര സംഭാഷണത്തെത്തുടര്ന്നാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നീട് പോലീസ് സ്വമേധയാ കേസെടുത്ത് യുവതിയില്‍ നിന്ന് മൊഴി തേടി. യുവതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രായപൂര്‍ത്തിയാകാത്ത 2 ആണ്‍കുട്ടികളെ അടക്കം 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments