തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ബാലികാസദനത്തില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക പീഡനം. പാറളം പഞ്ചായത്തിലെ പള്ളിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ബാലികാസദനത്തിലെ മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ക്ക് നേരെയാണ് പീഡനം ഉണ്ടായത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ പള്ളിപ്പുറം സ്വദേശി രമേശന് ലൈംഗികാക്രമണം നടത്തിയത്. നിരവധി പെണ്‍കുട്ടികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്.
പെണ്‍കുട്ടികള്‍ക്കു നേരെ ലെംഗിക പീഡനം നടന്നുവെന്ന് മനസ്സിലാക്കിയ അധ്യാപകരാണ് രമേശനെതിരെ പരാതി നല്‍കിയത്. പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തിയാണ് പോലീസ് കേസെടെത്തിരിക്കുന്നത്. അട്ടപ്പാടി പുതൂര്‍ ഗ്രാമപഞ്ചായത്തിലെ പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികള്‍ ഊരുകളിലേക്ക് മടങ്ങി.
Post Your Comments