
മംഗളൂരു: ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മാതാവ് ചുട്ടുകൊന്നു. കര്‍ണാടകയിലെ ഭട്കലിലാണ് സംഭവം. വെങ്കാട്പൂര്‍ എന്ന സ്ഥലത്ത് താമസിക്കുന്ന യശോദ എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയതിനെ തുടർന്നുണ്ടായ കുടുംബപ്രശ്‌നങ്ങളാണ് ഇവരെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.
Read Also: 11 കാരിയെ ബലാത്സംഗം ചെയ്ത വൃദ്ധന്മാര്‍ അറസ്റ്റില്‍ : പെണ്‍കുട്ടി ഇപ്പോള്‍ എട്ടുമാസം ഗര്‍ഭിണി
യശോദയും ഭര്‍ത്താവും ഇവർ ഗർഭിണി ആയതോടെ വെങ്കാട്പൂരിലെ കുടുംബ വീട്ടിലേക്ക് താമസം മാറി. രണ്ട് ആഴ്ചകള്‍ക്ക് മുമ്പാണ് യശോദ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതോടെ ഭർത്താവും വീട്ടുകാരും യശോദയെ കാണാൻ കൂട്ടാക്കാതെയായി. ഇത് യശോദയെ മാനസികമായി തളര്‍ത്തിയിരുന്നു. തുടര്‍ന്നാണ് തന്റെ കുഞ്ഞിനെ യശോദ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.
Post Your Comments