ചണ്ഡിഗഡ്: അച്ഛന്റെ രോഗം മാറ്റാൻ 17കാരിയെ നിരന്തരമായി ബലാത്സംഗം ചെയ്ത ദുര്‍മന്ത്രവാദി അറസ്റ്റില്‍. കുടുംബത്തിലെ പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞാണ് പീഡനം. 36കാരനായ ബാബ വിക്കി സായ് ആണ് പിടിയിൽ ആയത്. ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം പുറത്തുപറഞ്ഞാല്‍ മന്ത്രശക്തി ഉപയോഗിച്ച് കുടുംബത്തെ ഇല്ലാതാക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി.
ഭര്‍ത്താവിന്റെ രോഗശാന്തിക്കായാണ് പെണ്‍കുട്ടിയുടെ അമ്മ വിക്കിയെ സമീപിച്ചത്. രോഗം മാറ്റാനായി വിക്കി മന്ത്രവാദം നടത്തിയെങ്കിലും പിറ്റേദിവസം ഭര്‍ത്താവ് മരിച്ചു. എന്നാൽ മൂത്തമകള്‍ക്ക് പ്രേതബാധയുണ്ടെന്നും ചൂണ്ടിക്കാട്ടി ചില പരിഹാരക്രിയകള്‍ വേണമെന്നും വിക്കി പെണ്‍കുട്ടിയുടെ അമ്മയെ വിശ്വസിപ്പിച്ചു. ഇതിനായി രാത്രിപൂജവേണമെന്നും ഇയാള്‍ പറഞ്ഞു. ഇതിനെ തുടർന്ന് ഒക്ടോബര്‍ 24ന് രാത്രി പെണ്‍ കുട്ടിയുടെ വീട്ടില്‍ താമസിച്ച് പരിഹാരക്രിയകള്‍ നടത്തിയ വിക്കി ഡിസംബര്‍ രണ്ടിന് അമ്മയെയും പെണ്‍കുട്ടിയെയും ഇയാള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി. പെണ്‍കുട്ടിയുമായി ഒരുമുറിയില്‍ തങ്ങി പൂജനടത്തി. പിന്നീടും പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി താമസിച്ച് പിറ്റേദിവസം മടങ്ങുകയും ചെയ്തു.
അയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ പെണ്‍കുട്ടി കരയുന്നത് കാണാനിടയായ അമ്മ കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഒക്ടോബര്‍ 24 മുതല്‍ വിക്കി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞത്. ഇതിനെ തുടർന്ന് നൽകിയ പരാതിയിൽ പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ പ്രകാരം കേസെടുത്തായി പോലീസ് അറിയിച്ചു.
Post Your Comments