അഗര്‍ത്തല: ഇരുപത്തിയഞ്ച് വര്‍ഷത്തെ ഇടതു ഭരണത്തിന് അവസാനം കുറിച്ച് ത്രിപുരയില്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ ബീഫ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന നേതൃത്വം. ഒരു കാരണവശാലും സംസ്ഥാനത്ത് ബീഫ് നിരോധിക്കില്ലെന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളില്‍ പ്രധാനിയായ സുനില്‍ ദേവ്ദര്‍ വ്യക്തമാക്കി.
ബീഫ് ഉപയോഗം ഒരു സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും എതിര്‍ക്കുകയാണെങ്കില്‍ ബി.ജെ.പി ബീഫ് നിരോധനത്തെ പിന്തുണക്കുമായിരിക്കും. എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാന്‍ പറ്റാത്തതാണ് ബീഫ്. അങ്ങനെയുള്ളിടത്ത് ബീഫ് നിരോധിക്കാന്‍ ഒരു സാദ്ധ്യതയും ഇല്ലെന്ന് ദേവ്ദര്‍ പറഞ്ഞു. ത്രിപുരയില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ബീഫ് നിരോധിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു.
”വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതലും മുസ്ലീങ്ങളും ക്രിസ്ത്യന്‍സുമാണ്. കൂടാതെ ഇവിടെയുള്ള ഹിന്ദുക്കളില്‍ പലരും ബീഫ് ഭക്ഷിക്കുന്നവരാണ്. അപ്പോള്‍ ഇവിടെ ബീഫ് എങ്ങനെ നിരോധിക്കും”- അദ്ദേഹം ചോദിച്ചു.
Post Your Comments