Latest NewsNewsIndia

തേനി കൊളുക്ക് മലയിലെ കാട്ടുതീ വന്‍ ദുരന്തമാകുന്നു: എട്ടുമരണം -മരണസംഖ്യ ഉയര്‍ന്നേക്കും

തമിഴ്നാട്: തേനിയിലുണ്ടായ കാട്ടുതീയില്‍ എട്ട് പേര്‍ വെന്ത് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കുരങ്ങണിയിലെ കൊളുക്ക് മലയിലാണ് അപകടം ഉണ്ടായത്. തിരിപ്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള 40 അംഗം സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. രക്ഷപ്പെടുത്തിയ നാല് പേരുടെ നില ഗുരുതരമാണ്. ഇവര്‍ തേനി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. കണ്ടെത്താനുള്ള 10 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രക്യതി മനോഹാരിതയുടെ ദൃശ്യവിരുന്നു തേടിയെത്തിവര്‍ അപകടത്തില്‍പ്പെട്ടത് പുറംലോകം അറിഞ്ഞത് സന്ധ്യയോടെയാണ്.

തീ കത്തുന്നതറിയാതെ വിദ്യാര്‍ത്ഥിനികള്‍ മലവഴിയിറങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടാന്‍ ഇടയാക്കിയത്. ചോലവനങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മലമുകളില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ മണിക്കൂറുകള്‍ വേണം. വാഹനങ്ങള്‍ കടന്നുചെല്ലാന്‍ കഴിയാത്ത ഭാഗങ്ങളില്‍ വനപാലകരുടെ അനുമതിയില്ലാതെ സന്ദര്‍ശിക്കാന്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ദൃശ്യഭംഗിയുടെ വിരുന്നൊരുക്കുന്ന കൊലുക്കുമല സന്ദര്‍ശിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മീശപ്പുലിമല കണ്ടുമടങ്ങുകയും ചെയ്യാം.

also read:തേനിയിലെ കാട്ടുതീയില്‍ കുടുങ്ങിയവരില്‍ മലയാളിയും: അഞ്ചു മരണമെന്ന് സംശയം

എന്നാല്‍ മലമുകളിലെത്തണമെങ്കില്‍ ദുര്‍ഘടമായ പാതകള്‍ കടക്കണം. ചെങ്കുത്തായ മലമുകളില്‍ നിന്നും കാലൊന്നുപതറിയാല്‍ അപകടം ഉറപ്പാണ്. സന്ദര്‍ശകര്‍ ഏറെയെത്തുന്ന കൊലുക്കുമലയില്‍ തമിഴ്‌നാട് സര്‍ക്കാറാണാണ് സുരക്ഷയൊരുക്കേണ്ടതെങ്കിലും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. 13 കുട്ടികള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നു.

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button