ബംഗളൂരു•സ്വതന്ത്ര രാജ്യസഭാ എം.പി രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖറിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിന്റെ പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിയില്‍ അംഗമായത്.
കര്‍ണാകട ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പയുടേയും ജഗദീഷ് ഷേട്ടാര്‍, ശോഭ കരന്ദലജെ എന്നിവര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് രജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
കർണാടകത്തിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പുറത്താക്കി ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുന്നതിനുള്ള രാഷ്ട്രീയ നീക്കം ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഭരണം കര്‍ണാടകത്തിന്റെ ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമാണെന്നും രാജീവ് ആരോപിച്ചു.
മാര്‍ച്ച് 23 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണം അടുത്ത അഞ്ചുവര്‍ഷം കൂടി നിലനില്‍ക്കുകയാണെങ്കില്‍ ബംഗലൂരുവും കര്‍ണാടകയും ഒരിക്കലും തിരികെ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്ര എം.പി എന്ന നിലയില്‍ ഉണ്ടായിരുന്ന പരിമിതികളാണ് ബി.ജെ.പിയില്‍ ചേരുന്നതിന് കാരണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Post Your Comments