ഹൈദരാബാദ്: ഹെഡ്ഫോണ് കൊണ്ടുള്ള കോണ്‍ഗ്രസ് എം എല്‍ എയുടെ ഏറില്‍ തെലങ്കാന നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന്റെ കണ്ണിന് പരിക്കേറ്റു. നിയമസഭാ കൗണ്‍സില്‍ ചെയര്മാന് കെ സ്വാമി ഗൗഡിനാണ് പരിക്കേറ്റത്. നിയമസഭാ കൗണ്‍സില്‍ സംയുക്ത സമ്മേളനത്തിനിടെ കോമടിറെഡ്ഡി വെങ്കട് റെഡ്ഡി എന്ന കോണ്‍ഗ്രസ് അംഗമാണ് ഹെഡ്ഫോണ് എറിഞ്ഞത്.
നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്ന ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹനു നേര്‍ക്ക് എറിഞ്ഞ ഹെഡ്സെറ്റ് ഉന്നം തെറ്റി സ്വാമിയുടെ കണ്ണില്‍ കൊള്ളുകയായിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെതിരെയും കര്‍ഷക ആത്മഹത്യകളെ കുറിച്ചും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം.
Post Your Comments