കൊച്ചി : എസ്.എന്‍.ഡി.പി. യോഗത്തിന്റെ പേരില്‍ വായ്പ്പത്തട്ടിപ്പ് കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വെളിപ്പെടുത്തലുമായി ബാറുടമ ബിജു രമേശ്. വായ്പ കൈപ്പറ്റിയശേഷം വെള്ളാപ്പള്ളി സ്വകാര്യ നേട്ടത്തിനു വിനിയോഗിച്ചെന്നാണ് വെളിപ്പെടുത്തിയിരുക്കുന്നത്. ഈ കാലഘട്ടത്തിലെ വെള്ളാപ്പള്ളി നടേശന്റെ സ്വത്തുവിവരം അന്വേഷിച്ചാല്‍ അതു വ്യക്തമാകുമെന്നും ബിജു രമേശ് വിജിലന്‍സിനു മൊഴി നല്‍കി. മൈക്രോഫിനാന്‍സ് വായ്പാത്തട്ടിപ്പു കേസിലാണു വെള്ളാപ്പള്ളിയെ പ്രതിക്കൂട്ടിലാക്കുന്ന മൊഴി.
ബിജു രമേശിന്റെ മൊഴി ഇങ്ങനെ: ” 2002-2003 ല്‍ ഞാന്‍ എസ്.എന്‍.ഡി.പി. യോഗം സ്ഥിരാംഗമായിരുന്നു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുപ്പവുമുണ്ട്. ഈ കാലയളവില്‍ ഒരു ദിവസം വെള്ളാപ്പള്ളി നടേശന്‍ കൈതമുക്കിലുള്ള എസ്.എന്‍.ഡി.പി. ശതാബ്ദി മന്ദിരത്തില്‍ വന്നപ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. അന്നു വൈകിട്ട് ആറു മണിയോടെ അന്നു കെ.എസ്.ബി.സി.ഡി.സി എം.ഡിയായിരുന്ന നജീബും ഇപ്പോള്‍ കെ.എസ്.ബി.സി.ഡി.സി ചെയര്‍മാന്‍ മോഹന്‍ ശങ്കറും കൂടി കൈതമുക്കിലുള്ള എസ്.എന്‍.ഡി.പി. ശതാബ്ദി മന്ദിരത്തിലെത്തി. കെ.എസ്.ബി.സി.ഡി.സിക്ക് പിന്നോക്ക വിഭാഗത്തിലെ ജനങ്ങളുടെ ഉന്നമനത്തിനുള്ള ഫണ്ട് മൂന്നു ശതമാനം പലിശയ്ക്ക് എസ്.എന്‍.ഡി.പി. യോഗം വഴി വിനിയോഗിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ാനാണ് യഅവര്‍ വന്നത്. ചര്‍ച്ചയില്‍ വെള്ളാപ്പള്ളി നടേശന്‍ ആദ്യം താല്‍പര്യം കാണിച്ചില്ല.
എന്നാല്‍ നജീബ് എസ്.എച്ച്.ജി യെക്കുറിച്ചും എസ്.എച്ച്.ജി. വഴി വായ്പ വിനിയോഗം ചെയ്താല്‍ എസ്.എന്‍.ഡി.പിക്ക് ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും വിശദമായി വിവരിച്ചു. എസ്.എന്‍.ഡി.പി. യോഗത്തിന് എന്തു നേട്ടമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരാഞ്ഞപ്പോള്‍ കുറഞ്ഞ പലിശയ്ക്ക് എസ്.എന്‍.ഡി.പിക്കു വായ്പാത്തുക ലഭ്യമാകുമെന്നും ഇതില്‍നിന്നും കുറച്ച് ഭാഗം വിനിയോഗിച്ചശേഷം ബാക്കി മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്നും തുകയെല്ലാം വിതരണം ചെയ്തതായ പട്ടിക മാത്രം തന്നാല്‍ മതിയെന്നും അവര്‍ പറഞ്ഞു.
പരിശോധിക്കേണ്ടത് കെ.എസ്.ബി.സി.ഡി.സി ആകയാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലായെന്നും അവര്‍ അറിയിച്ചപ്പോഴാണു മൈക്രോ ഫിനാന്‍സ് വായ്പ കെ.എസ്.ബി.സി.ഡി.സിയില്‍ നിന്നും എടുക്കാമെന്നു വെള്ളാപ്പള്ളി നടേശന്‍ സമ്മതിച്ചത്. അപ്രകാരം കെ.എസ്.ബി.സി.ഡിയില്‍ നിന്നും വായ്പ എടുത്തശേഷം അപൂര്‍ണമായതും കൃത്രിമവുമായ വിനിയോഗ സര്‍ട്ടിഫിക്കറ്റ് കെ.എസ്.ബി.സി.ഡി.സി മുമ്ബാകെ ഹാജരാക്കുകയായിരുന്നു. വ്യജ വിനിയോഗ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാതെ കെ.എസ്.ബി.സി.ഡി.സി. തുടര്‍ വായ്പകള്‍ അനുവദിക്കുകയും സാമ്ബത്തിക ക്രമക്കേടിന് കൂട്ടുനില്‍ക്കുകയും ചെയ്തു.
എസ്.എന്‍.ഡി.പിക്കു നല്‍കിയ വായ്പയുടെ വിനിയോഗത്തെക്കുറിച്ച് കെ.എസ്.ബി.സി.ഡി.സി 2014 വരെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. എന്നാല്‍ 2014 കാലഘട്ടത്തില്‍ പല പരാതികളും ഉയര്‍ന്നതോടെ നടത്തിയ അന്വേഷണത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. എസ്.എന്‍.ഡി.പിയുടെ ഭാഗത്തുനിന്നും തുക വാകമാറ്റി ചെലവഴിച്ചതും അമിതമായ പലിശക്ക് എസ്.എച്ച്.ജി കള്‍ക്ക് വിതരണം ചെയ്തതുമാണ് ക്രമക്കേടുകളില്‍ പ്രധാനമായിട്ടുള്ളത്.”
കേസില്‍ അത്യാവശ്യ വിവരങ്ങള്‍പോലും ഹാജരാക്കാത്തതിനു അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി കഴിഞ്ഞയാഴ്ച വിമര്‍ശിച്ചിരുന്നു. എല്ലാ രേഖകളും ഹാജരാക്കാനും എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തുടരന്വേഷണം നടത്തണമെന്നും ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ബിജു രമേശിന്റെ മൊഴി കേസില്‍ നിര്‍ണായകമാകും.
Post Your Comments