ന്യൂഡല്‍ഹി•സമാജ്വാദിയുടെ രാജ്യസഭാ അംഗമായിരുന്ന നരേഷ് അഗര്‍വാള്‍ ബി.ജെ.പിയില്‍ ചേര്‍ന്ന്. രാജ്യസഭയില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് രാജി.
സിനിമാക്കാര്‍ക്കും നര്‍ത്തകര്‍ക്കും വേണ്ടിയാണു തന്നെ ഒഴിവാക്കിയതെന്ന് നരേഷ് ആരോപിച്ചു.
നടി ജയാബച്ചന് സമാജ്വാദി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാ സീറ്റ് നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു നരേഷിന്റെ പരാമര്‍ശം.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നരേന്ദ്ര മോദി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും കടുത്ത വിമര്‍ശകനായിരുന്ന നരേഷ് അഗര്‍വാള്‍ പ്രധാനമന്ത്രിയേയും പാര്‍ട്ടി മേധാവി അമിത് ഷായേയും അഭിനന്ദിക്കുകയും ചെയ്തു.
30 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഇതാദ്യമായല്ല നരേഷ് അഗര്‍വാള്‍ പാര്‍ട്ടി മാറുന്നത്. എസ്.പിയില്‍ എത്തുന്നതിന് മുന്‍പ് അഖില്‍ ഭാരതീയ ലോക്തന്ത്രിക് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു.
Post Your Comments