Latest NewsKeralaNews

വീടുപണിക്കുള്ള സിമന്റ് ഇറക്കിവെച്ച ഗൃഹനാഥന്റെ കൈ തൊഴിലാളി സംഘടന അംഗങ്ങള്‍ തല്ലിയൊടിച്ചു

കുമരകം: വീടുപണിക്കെത്തിച്ച സിമെന്റ് ലോറിയില്‍നിന്ന് ഇറക്കാന്‍ ശ്രമിച്ച ഗൃഹനാഥന്റെ കൈ സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ തല്ലിയൊടിച്ചു. കുമരകം പഞ്ചായത്തിന്റെ ആംബുലന്‍സ് ഡ്രൈവറായ ആന്റണി ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ജോയലിന്റെ സഹായത്തോടെ ഏതാനും ചാക്ക് സിമെന്റ് ഇറക്കിയപ്പോഴേക്കും സി.ഐ.ടി.യുക്കാരാണെന്നും തങ്ങള്‍ സിമെന്റ് ഇറക്കുമെന്നും പറഞ്ഞ് മൂന്നുപേരെത്തി.

അതു വേണ്ടെന്നും സ്വയം ഇറക്കിക്കൊള്ളാമെന്നും പറഞ്ഞ് ലോറിയില്‍ കയറിയ തന്നെ തള്ളിയിട്ട് മര്‍ദിക്കുകയായിരുന്നെന്ന് ആന്റണി പറഞ്ഞു. പരുക്കേറ്റ ആന്റണി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകിട്ട് 3.30ന് കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂളിനു മുന്നിലായിരുന്നു സംഭവം. സ്വന്തം വീടിന്റെ കോണ്‍ക്രീറ്റ് പണിക്കായി എത്തിച്ച സിമെന്റ് ഇറക്കാന്‍ ശ്രമിച്ച വായിത്ര ആന്റണി (51)ക്കാണു മര്‍ദനമേറ്റത്.

shortlink

Related Articles

Post Your Comments


Back to top button