
തൃശൂര്‍: തൊഴിലുടമയെ അന്യസംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു. സംഭവമായി ബന്ധപ്പെട്ട് പ്രതി തമിഴ്നാട് സ്വദേശി മുനിച്ചാമി പിടിയിലായി. വരവൂർ ചെമ്പത്ത് പറമ്പിൽ വിജയനാണ് വെട്ടേറ്റത്.
തൃശൂർ വരവൂരിൽ ഇന്നലെ രാവിലെ പാലയ്ക്കൽ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. തേപ്പ് പണിക്കാരനായ വിജയൻ ബസ് കാത്ത് നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. വാൾ കൊണ്ടുള്ള വെട്ടിൽ, താടിയെല്ലിന് പരിക്കേറ്റു.
Read Also : അനുമതിയില്ലാതെ കരിങ്കല്ല് കടത്തി: എട്ടു ലോറികള്‍ റവന്യു അധികൃതര്‍ പിടികൂടി
വാൾ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ട മുനിച്ചാമിയെ ചെറുതുരുത്തി പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ സമീപത്ത് നിന്ന് പിന്നീട് കണ്ടെത്തി. തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. വിജയനൊപ്പം ജോലി ചെയ്തിരുന്ന ആളാണ് മുനിച്ചാമി. വിജയനുമായുള്ള തർക്കത്തെ തുടർന്നായിരുന്നു വെട്ടിക്കൊല്ലാനുള്ള ശ്രമം.
Post Your Comments