NewsGulf

തൊഴിലാളികളുടെ താമസ സ്ഥലം സംഭരണശാലയാക്കി സൂപ്പർ മാർക്കറ്റ്

ദോഹ: തൊഴിലാളികളുടെ താമസ സ്ഥലം സംഭരണശാലയാക്കി മാറ്റിയ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ നിയമനടപടി. അല്‍സാദില്‍ സ്ഥിതി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റാണ് തൊട്ടടുത്തുള്ള തൊഴിലാളി പാര്‍പ്പിട സമുച്ചയത്തില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ദോഹ നഗരസഭയിലെ ആരോഗ്യ പരിശോധനാ ഉദ്യോഗസ്ഥര്‍ താമസസ്ഥലത്ത് സംഭരണശാല നടത്തുന്നതിനെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് എത്തിയത്.

വിവിധതരം ഭക്ഷ്യഉത്പന്നങ്ങള്‍ പാര്‍പ്പിട സമുച്ചയത്തില്‍ വലിയ അളവില്‍ കണ്ടെത്തി. വൃത്തിരഹിതമായ അന്തരീക്ഷത്തിലാണ് ഇവയെല്ലാം സൂക്ഷിച്ചിരുന്നത്. സൂപ്പർമാർക്കറ്റ് ലംഘിച്ചത് 1990 ലെ എട്ടാം നമ്പര്‍ നിയമത്തിന്റെ ലംഘനമാണ്. മാനുഷിക ഉപയോഗത്തിനുള്ള ഭക്ഷ്യവസ്തുക്കളുടെ നിരീക്ഷണം സംബന്ധിച്ചുള്ള നിയമമാണിത്. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ മതിയായ ശുചിത്വമോ ആവശ്യത്തിന് വായുസഞ്ചാരമോ ഇല്ലാതെയാണ് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമാക്കി.

ഭക്ഷ്യവസ്തുക്കളുടെ സംഭരണം സംബന്ധിച്ചുള്ള നിബന്ധനകളും വ്യവസ്ഥകളും പാലിക്കാതെയാണ് സംഭരണശാല നടത്തിയത്. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളും സംഭരണശാലയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നിയമം ലംഘിച്ച സൂപ്പര്‍മാര്‍ക്കറ്റിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button