Latest NewsNewsIndia

ആകാശവാണിക്കും അപ്പുറം ആര്‍എസ്എസ്, ഇന്ത്യയുടെ 95 ശതമാനം ഭൂപ്രദേശത്തും

ന്യൂഡല്‍ഹി: രാജ്യത്ത് ഓള്‍ ഇന്ത്യ റേഡിയോയുടെ (എഐആര്‍)റെക്കോഡ് തങ്ങള്‍ മറികടന്നെന്ന അവകാശ വാദവുമായി ആര്‍എസ്എസ്. ഇന്ത്യയുടെ 95 ശതമാനം ഭൂപ്രദേശത്തും ആര്‍എസ്എസ് സാന്നിധ്യമുണ്ടെന്നാണ് സംഘടന അവകാശപ്പെടുന്നത്. ഓള്‍ ഇന്ത്യാ റേഡിയോയുടെ സാന്നിധ്യം 92 ശതമാനം ഇടങ്ങളില്‍ മാത്രമാണുള്ളത്. ഇത് തങ്ങള്‍ മറികടന്നെന്നാണ് ആര്‍ എസ് എസ് പറയുന്നത്.

also read: പ്രിയങ്ക ഗാന്ധിക്ക് ആര്‍എസ്എസിലേക്ക് ക്ഷണം

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ അവകാശവാദമുള്ളത്. ആര്‍എസ്എസിന് രാജ്യമെമ്പാടും 58,976 ശാഖകളുണ്ടെന്നാണ് സംഘടനയുടെ കണക്ക്. നാഗാലാന്‍ഡ്, മിസോറാം, കശ്മീര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളൊഴിച്ച് എല്ലായിടത്തും തങ്ങള്‍ക്ക് ശക്തമായ സാന്നിധ്യമുണ്ടെന്നാണ് പ്രതിനിധി സഭാ ആമുഖപ്രസംഗത്തില്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ പറഞ്ഞത്.

ആര്‍എസ്എസ് അവകാശപ്പെടുന്നതനുസരിച്ച് ഓള്‍ ഇന്ത്യ റേഡിയോയുടേതിനെക്കാള്‍ മൂന്ന് ശതമാനം അധികമാണ് സംഘടനയുടെ വളര്‍ച്ച. 262 റേഡിയോ സ്റ്റേഷനുകളുള്ള ഓള്‍ ഇന്ത്യാ റേഡിയോക്ക് രാജ്യത്തിന്റെ 92 ശതമാനം ഇടങ്ങളിലാണ് കവറേജ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button