Latest NewsNewsIndia

രാജ്യസഭാ തെരഞ്ഞെടുപ്പ് : ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടിക കാണാം

ന്യൂഡല്‍ഹി•രാജ്യത്തെ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിച്ചു.

കേരളത്തില്‍ നിന്ന് വി.മുരളീധരന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നാകും മത്സരിക്കുക. മലയാളിയും എന്‍.ഡി.എ വൈസ് ചെയര്‍മാനും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനുനുമായ രാജീവ്‌ ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്നും വീണ്ടും മത്സരിക്കും. 18 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. പട്ടികയില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് ഉള്‍പ്പെട്ടിട്ടില്ല.

സ്ഥാനാര്‍ഥികളുടെ പട്ടിക കാണാം

1. ഛത്തീസ്ഗഡ്‌ – സുശ്രീ സരോജ് പാണ്ഢേ
2. ഉത്തരാഖണ്ഡ്- ശ്രീ.അനില്‍ ബലുണി
3. രാജസ്ഥാന്‍- ശ്രീ.കിരോരി ലാല്‍ മീന
4. രാജസ്ഥാന്‍- ശ്രീ.മദന്‍ലാല്‍ സൈനി
5. മഹാരാഷ്ട്ര-ശ്രീ.നാരായണ്‍ റാണെ
6. മഹാരാഷ്ട്ര- ശ്രീ വി.മുരളീധരന്‍ (കേരള)
7. ഹരിയാന- ലെഫ്റ്റനന്റ് ജനറല്‍ (റിട്ട) ഡി.പി. വാട്സ്
8. മധ്യപ്രദേശ്- ശ്രീ. അജയ് പ്രതാപ്‌ സിംഗ്
9. മധ്യപ്രദേശ്-ശ്രീ.കൈലാഷ് സോണി
10. ഉത്തര്‍പ്രദേശ്-ശ്രീ.അശോക്‌ ബാജ്പേയ്
11.ഉത്തര്‍പ്രദേശ്-വിജയ്‌ പാല്‍ സിംഗ് തോമര്‍
12. ഉത്തര്‍പ്രദേശ്-സകല്‍ ദീപ രാജ്ഭര്‍
13. ഉത്തര്‍പ്രദേശ്-ശ്രീമതി.കാന്ത കര്‍ദം
14. ഉത്തപ്രദേശ്- ഡോ.അനില്‍ ജെയിന്‍
15. ഉത്തര്‍പ്രദേശ്-ശ്രീ.ജി.വി.എല്‍ നരസിംഹ റാവു
16. ഉത്തര്‍പ്രദേശ്-ശ്രീ ഹേമന്ദ് സിംഗ് യാദവ്
17. കര്‍ണാടക-ശ്രീ.രാജീവ്‌ ചന്ദ്രശേഖര്‍
18. ഝാര്‍ഖണ്ഡ്- ശ്രീ.സമീര്‍ ഉറന്‍വ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button