Latest NewsNewsGulf

പൂച്ചകളെ ശരിയായ രീതിയില്‍ പരിപാലിച്ചില്ല : യു.എ.ഇയില്‍ അറബ് വനിതയെ നാടുകടത്തി

ദുബായ് : പൂച്ചകളെ ശരിയായ രീതിയില്‍ പരിപാലിച്ചില്ല എന്ന കാരണത്താല്‍ യു.എ.ഇയില്‍ അറബ് വനിതയെ നാടുകടത്തി. യു.എ.ഇ വനിതയുടെ വില്ലയിലാണ് പെറ്റായി വളര്‍ത്തുന്ന 40 പൂച്ചകളെ ആരോഗ്യസ്ഥിതി മോശമായ രീതിയില്‍ കണ്ടെത്തിയത്. പൂച്ചകളില്‍ പലതിന്റേയും ആരോഗ്യസ്ഥിതി വഷളായിരുന്നു. പൂച്ചകളില്‍ പകര്‍ച്ച വ്യാധി കണ്ടെത്തുകയും ഇതിലൊരെണ്ണം ചത്തുപോകുകയും ചെയ്തിരുന്നു.

പൂച്ചകളെ അനധികൃതമായി വളര്‍ത്തിയതിനും ശരിയായ രീതിയില്‍ പരിപാലിക്കാത്തതിനുമാണ് അബുദാബി കോടതി അറബ് വനിതയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. സമീപ വാസിയാണ് പൂച്ചകളെ മോശം സാഹചര്യത്തില്‍ വളര്‍ത്തിയതിന് സ്വദേശി വനിതയ്‌ക്കെതിരെ കേസ് നല്‍കിയത്.

കേസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഇവരുടെ വില്ലയില്‍ പരിശോധന നടത്തുകയും ചെയ്തു. വില്ലയിലെ ഒരു ചെറിയ കുടുസു മുറിയിലാണ് 40 പൂച്ചകളെ വളര്‍ത്തിയിരുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പുഴുക്കടി ബാധിച്ച നിലയിലായിരുന്നു പൂച്ചകള്‍. ശരിയായ രീതിയില്‍ ഇവര്‍ക്ക് ഭക്ഷണവും നല്‍കിയിരുന്നില്ല. പൂച്ചകളില്‍ പലതും ശോഷിച്ച രീതിയിലായിരുന്നു.

കേസ് നല്‍കിയത് ശരിയാണെന്ന് പരിശോധനയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ വന്‍ തുക പിഴയടയ്ക്കാനും, ഇവരെ നാടുകടത്താനും അബുദാബി കോടതി ഉത്തരവിട്ടത്.

പെറ്റ് മൃഗങ്ങളെ വളര്‍ത്തുന്നതിന് പ്രത്യേക അനുമതി വേണമെന്നിരിയ്‌ക്കെ ഈ വനിത ഒളിവിലാണ് പൂച്ചകളെ വളര്‍ത്തിയിരുന്നത്. ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ പൂച്ചകളെ യു.എ.ഇ വന്യജീവി കേന്ദ്രത്തിലേയ്ക്ക് മാറ്റണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button