AlappuzhaKeralaNattuvarthaLatest NewsNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​: യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാ​ടുക​ട​ത്തി

കാ​യം​കു​ളം കൃ​ഷ്ണ​പു​രം തെ​ക്ക് കൊ​ച്ചു​മു​റി​യി​ൽ വ​ലി​യ​ത്ത് മ​ത്തി ആ​ഷി​ഖ് എ​ന്നു വി​ളി​ക്കു​ന്ന ആ​ഷി​ഖി(24)നെ ​ആ​ണ് കാ​പ്പ ചു​മ​ത്തി നാ​ടുക​ട​ത്തിയത്

കാ​യം​കു​ളം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാ​ടുക​ട​ത്തി. കാ​യം​കു​ളം കൃ​ഷ്ണ​പു​രം തെ​ക്ക് കൊ​ച്ചു​മു​റി​യി​ൽ വ​ലി​യ​ത്ത് മ​ത്തി ആ​ഷി​ഖ് എ​ന്നു വി​ളി​ക്കു​ന്ന ആ​ഷി​ഖി(24)നെ ​ആ​ണ് കാ​പ്പ ചു​മ​ത്തി നാ​ടുക​ട​ത്തിയത്.

ആ​ല​പ്പു​ഴ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ ഒ​രു വ​ർ​ഷ​​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞാണ് എ​റ​ണാ​കു​ളം റേ​ഞ്ച് ഡിഐജി ​ഉ​ത്ത​ര​വി​ട്ട​ത്.

Read Also : ഭാരതീയ ശിക്ഷാ നിയമത്തില്‍ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണം: ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി

കാ​യം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഇ​യാ​ൾ കാ​യം​കു​ളം, ഓ​ച്ചി​റ എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ വ​ധ​ശ്ര​മം, അ​ടി​പി​ടി മു​ത​ലാ​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സ​ഞ്ച​ല​ന നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ് കാ​ല​യ​ള​വി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ കാ​പ്പാ നി​യ​മ​പ്ര​കാ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സാ​മൂ​ഹ്യവി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേയും ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യജീ​വി​ത​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രേയും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് കാ​യം​കു​ളം പൊ​ലീ​സ് അ​റി​യി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button