
അബുദാബി: അബുദാബിയിൽ നിന്ന് മംഗളൂരുവിലേക്കുള്ള ജെറ്റ് എയർവെയ്‌സ് വിമാനം ബംഗളൂരുവിൽ ഇറക്കി. നാലര മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നെങ്കിലും ഭക്ഷണവും മറ്റും തങ്ങൾക്ക് എത്തിച്ചുതരാൻ അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. മോശം കാലാവസ്ഥയാണ് വിമാനം വൈകാനും തിരിച്ചുവിടാനും കാരണമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ മറ്റ് വിമാനങ്ങൾ തടസങ്ങളൊന്നും ഇല്ലാതെ സർവീസ് നടത്തിയതായി യാത്രക്കാർ ആരോപിച്ചു.
Read Also: ഷാര്‍ജയില്‍ നിന്ന് തിരിച്ച വിമാനം മലയിലിടിച്ച് തകര്‍ന്നു
രാവിലെ 7.30ന് മംഗലുരു വിമാനത്താവളത്തിലിറങ്ങേണ്ടിയിരുന്ന വിമാനം വൈകലും വഴിതിരിച്ചുവിടലും കാരണം ഉച്ചക്ക് 1.20ഒാടെയാണ് മംഗലാപുരത്ത് എത്തിയത്.
Post Your Comments