കണ്ണൂർ: പടച്ചവനാണ് ഹൈക്കോടതി ജഡ്ജിയുടെ രൂപത്തിൽ വന്നതെന്ന് വ്യക്തമാക്കി ഷുഹൈബിന്റെ കുടുംബം. ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടതിന്റെ പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. മകനെ കൊല്ലിച്ചതാരാണെന്ന് അറിയണം. ഉന്നതർ പിന്നിലുള്ളതുകൊണ്ടാണ് പിണറായി സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തതെന്ന് ഷുഹൈബിന്റെ സഹോദരിമാരും പറയുകയുണ്ടായി.
അതേസമയം കോടതിവിധിയുടെ പശ്ചാത്തലത്തിൽ നിരവധി പ്രമുഖർ പ്രതികരണവുമായി രംഗത്തെത്തുകയുണ്ടായി. അധികാരത്തിന്റെ ബലത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച സർക്കാരിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ വ്യക്തമാക്കി. ഒളിക്കാനുള്ളത് കൊണ്ട് തന്നെയാണ് കേസ് സിബിഐക്ക് വിടാൻ സർക്കാർ മടിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments