
കാസർഗോഡ് : കോളേജ് വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ നന്ദയുടെ സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുൾ ഷുഹൈബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷുഹൈബിന്റെ ഭീഷണിയെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
നന്ദയും ഷുഹൈബും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ഇവരുടെ ബന്ധത്തിൽ ഉലച്ചിലുണ്ടായി. ഇതോടെ നന്ദയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തി. ഭീഷണി തുടർന്നതോടെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കാഞ്ഞങ്ങാട് സികെ നായർ ആർട്സ് കോളേജിലെ വിദ്യാർഥിനി നന്ദയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുൻപ് മുമ്പ് നന്ദ, ഷുഹൈബിനെ വീഡിയോ കോൾ ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Post Your Comments