Latest NewsKerala

തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: തിക്കൊടിയിലെ കൊലവിളി മുദ്രാവാക്യത്തില്‍ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. ജില്ലാ പഞ്ചായത്ത് അംഗം വി.പി.ദുല്‍ഖിഫില്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. ഇതോടെയാണ്  സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. എഫ്ഐആറിൽ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ല. 143 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിരുന്നു. കളിച്ചാല്‍ വീട്ടില്‍ കയറി കുത്തി കീറുമെന്നായിരുന്നു മുദ്രാവാക്യം. കൃപേഷിനേയും ശരത് ലാലിനേയും ഓര്‍മ്മയില്ലേയെന്നും പ്രകടനത്തിൽ പ്രവർത്തകർ ചോദിച്ചു. തിക്കോടി ടൗണിലായിരുന്നു പ്രകടനം നടന്നത്.

‘പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ഏത് പൊന്നു മോനായാലും വീട്ടില്‍ കേറി കുത്തികീറും. പ്രസ്ഥാനത്തെ തൊട്ടുകളിച്ചാല്‍ ചാവാന്‍ ഞങ്ങള്‍ തയ്യാറാവും. കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല. ഓര്‍മ്മയില്ലേ ശരത് ലാലിനെ, ഓര്‍മ്മയില്ലേ കൃപേഷിനെ, ഓര്‍മ്മയില്ലേ ഷുഹൈബിനെ വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍ …’ എന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ മുദ്രാവാക്യം.

അതേസമയം, കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button