KeralaLatest NewsNews

കൂടുതൽ മതം മാറ്റം എങ്ങോട്ടെന്ന കണക്കുമായി കോഴിക്കോട്ടെ മീഡിയ റിസർച്ച് ആന്‍ഡ് ഡവലപ്മെന്റ് ഫൗണ്ടേഷന്‍

തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത് ഹിന്ദു മതത്തിലേക്കാണെന്ന് കോഴിക്കോട്ടെ സംഘടന. ലൗജിഹാദ് ചര്‍ച്ചകള്‍ സജീവമായപ്പോഴാണ് ഘര്‍വാപ്പസിയുമായി ഹൈന്ദവ സംഘടനകള്‍ രംഗത്ത് വന്നത്. മതപരിവര്‍ത്തനത്തില്‍ ഇക്കൂട്ടര്‍ക്കും സമഗ്രമായ ഇടപെടല്‍ നടത്താനായെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്. 2011 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ സംസ്ഥാന സര്‍ക്കാരിന്റെ ഗസറ്റ് മുഖേന പേര് മാറ്റിയവരുടെ വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ മീഡിയ റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഫൗണ്ടേഷന്‍ തയാറാക്കിയ ലിസ്റ്റിലാണ് മതപരിവര്‍ത്തനത്തിന്റെ ഇത്തരം കണക്ക്.

കേരളത്തില്‍ ജനങ്ങള്‍ മാറി ചേക്കേറുന്നതു ബുദ്ധമതം മുതല്‍ ജൈനമതം വരെ. എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം ആളുകള്‍ മാറിയത് ഹിന്ദു മതത്തിലേക്കെന്നാണ് ഈ സംഘടന അവകാശപ്പെടുന്നത് -ഇവരുടെ കണക്കുകള്‍ ഇങ്ങനെ ഹിന്ദുമതത്തിലേക്ക് 4968 പേര്‍. ഇസ്ലാം മതത്തിലേക്ക് 1864 പേരും ക്രിസ്തു മതത്തിലേക്ക് 1496 പേരും മാറി. ഇക്കാലയളവില്‍ ആകെ മതം മാറിയത് 8334 പേര്‍. ഏറ്റവും കുറവു മാറ്റം ബുദ്ധമതത്തിലേക്കും- ആറ്. ക്രിസ്തുമതത്തില്‍ നിന്ന് 4756 പേരും ഇസ്ലാം മതത്തില്‍ നിന്ന് 212 പേരും ഹിന്ദു മതത്തിലേക്കു മാറി. ആകെ 4968 പേര്‍. ഇതില്‍ 2244 സ്ത്രീകള്‍.

ഹിന്ദുമതത്തില്‍ നിന്നു 1424 പേരും ഇസ്ലാം മതത്തില്‍നിന്ന് 72 പേരും ക്രിസ്തുമതത്തിലേക്കു മാറി. ആകെ 1496 പേര്‍. ഇതില്‍ 720 പേര്‍ സ്ത്രീകള്‍. ഈ കണക്കുകള്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ശേഖരിച്ചിട്ടുണ്ട്. പേരും മതവും മാറിയതു ഗസറ്റില്‍ പ്രസിദ്ധീകരിക്കാത്തവരും സ്ംസ്ഥാനത്തുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ ആധികാരികമായി കരുതാനുമാകില്ല. ഇത് അനൗദ്യോഗിക റിപ്പോർട്ട് ആണെന്നാണ് പൊതുവെ വിലയിരുത്തൽ. ലവ് ജിഹാദ് ആരോപണത്തെ പ്രതിരോധിക്കാനുള്ള കണക്കായും ഇതിനെ വിലയിരുത്തുന്നുണ്ട്.

എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്. ക്രൈസ്തവ മതത്തിലേക്ക് ധാരാളം ഹിന്ദുക്കൾ മാറുന്നുണ്ട് .മാറുന്ന ഹിന്ദുക്കളുടെ പേരുകൾ മാറ്റാറില്ല അതിന് കാരണം കാലങ്ങളായി കിട്ടികോണ്ടിരിക്കുന്ന ഹിന്ദു പട്ടികജാതിക്കാർക്കുള്ള സംവരണം നിലനിർത്താൻ ഉള്ള ശ്രമം ആണെന്നും ആരോപണമുണ്ട്. ഇതിനാൽ ക്രിസ്ത്യനായി പേര് മാറ്റിയാലും ഗസറ്റിൽ ഇത് ഉണ്ടാവാറില്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button