Latest NewsKerala

ദുരന്തമുഖങ്ങളിലെ ജനങ്ങളുടെ നിസ്സഹായത മുതലെടുത്ത് മതപരിവര്‍ത്തന മാഫിയ; വീടൊഴിയുന്ന നേരങ്ങളിലും ലഘുലേഖ വിതരണവും മതപ്രചരണവുമായി സജീവം

ചെങ്ങന്നൂർ: ദുരന്തമുഖങ്ങളില്‍ മതപ്രചരണത്തിന് സംഘത്തെ വിന്യസിച്ച് മതപരിവര്‍ത്തന മാഫിയ. ചെങ്ങന്നൂര്‍ വെണ്‍മണി ആലംതുരുത്ത് കോളനിയിലാണ് സംഭവം. മുപ്പതോളം കാറുകളിലായി എണ്‍പതോളം വരുന്ന സംഘങ്ങളാണ് ഇവിടങ്ങളില്‍ എത്തിയതെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. ക്രൈസ്തവ മതവുമായി ബന്ധമുള്ള മതപരിവര്‍ത്തന പ്രചാരണ സംഘങ്ങളാണ് ആളുകളുടെ നിസഹായാവസ്ഥ മുതലെടുക്കാൻ എത്തിയതെന്നാണ് ആരോപണം.

Read also: കൃസ്ത്യാനികളുടെ ജീവന് മാത്രമല്ല മലരുകളേ, എല്ലാമനുഷ്യരുടേയും എല്ലാ ജീവികളുടേയും ജീവനുകൾ വിലപ്പെട്ടത് തന്നെയാണ്- പ്രളയത്തിനിടെ കുത്തിത്തിരുപ്പുമായി ഇറങ്ങിയ പേജിനെതിരെ ജോമോള്‍ ജോസഫ്

കോളനിയ്ക്ക് സമീപം പ്രസംഗവും, ലഘുലേഖ വിതരണവും നടത്തിയ പാസ്റ്റര്‍മാരെ ചിലര്‍ ചോദ്യം ചെയ്തു.ഈ സമയത്താണോ ഇത്തരം പ്രചരണമെന്നും പോയി രക്ഷാ പ്രവര്‍ത്തനം നടത്താനും നാട്ടുകാരിൽ ചിലർ ഇവരോട് ആവശ്യപ്പെട്ടു. ഇതിനിടെ സംഘത്തിന്റെ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തി. രംഗം വഷളാകുമെന്ന് മനസിലായതോടെ ഇവര്‍ കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button