KeralaLatest NewsIndia

ആദിവാസി കുട്ടികളെ മതംമാറ്റുന്നുവെന്ന് പരാതി: ഗൗരവമായി കാണുന്നുവെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍, ലഭിച്ച പരാതികള്‍ കെട്ടിച്ചമച്ചതാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയർമാന്‍

കൽപ്പറ്റ: കേരളത്തിലെ ആദിവാസി വിഭാഗത്തിലെ കുട്ടികളെ നിർബന്ധമായി മതം മാറ്റുന്നുവെന്ന പരാതി ഗൗരവമായി കാണുന്നുവെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. എന്നാല്‍ കേരളത്തില്‍ ഇതുവരെ അത്തരം പരാതികളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ലഭിച്ച പരാതികള്‍ കെട്ടിച്ചമച്ചതാണെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയർമാന്‍ അതേവേദിയില്‍ മറുപടിയായി പറഞ്ഞു.

വയനാട്ടില്‍ ആദിവാസി വിഭാഗത്തിലെ കുട്ടികളെ നിർബന്ധിതമായി മതംമാറ്റുന്നുവെന്ന് ചൂണ്ടിക്കാട്ടി 6 പരാതികളാണ് കല്‍പറ്റയില്‍ നടന്ന സിറ്റിങ്ങില്‍ ബാലാവകാശ കമ്മീഷന് മുന്നിലെത്തിയത്. ഇത് ഗൗരവത്തോടെ കാണുന്നുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷനംഗം ഡോ. ജി. ആനന്ദ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞത്. കമ്മീഷന്‍ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കെട്ടിച്ചമച്ച പരാതികളാണ് ലഭിച്ചതെന്ന് തൊട്ടുപിന്നാലെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയർമാന്‍ പി സുരേഷ് പ്രതികരിച്ചു.

കേരളത്തിൽ ഇതുവരെ ഇത്തരം പരാതികൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. കല്‍പറ്റയില്‍ നടന്ന ബാലാവകാശ കമ്മീഷന്‍ സിറ്റിങ്ങിനിടയിലാണ് ദേശീയ-സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button