KeralaLatest NewsNews

ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കുറിച്ച് വെള്ളാപ്പള്ളി പറയുന്നത് ഇങ്ങനെ

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന സജി ചെറിയാനാണ് മികച്ച സ്ഥാനാര്‍ഥിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മണ്ഡലത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുള്ളയാളാണ് സജി. പോയ തവണ ബിജെപിയുടെ പിഎസ് ശ്രീധരന്‍പിള്ള മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അതിന് ശേഷം മണ്ഡലത്തിലേക്ക് വന്നിട്ടില്ല. കോണ്‍ഗ്രസ് പരിഗണിക്കുന്ന എം മുരളി ആകട്ടെ അക്കരെ തോറ്റപ്പോള്‍ ഇക്കരെ വരുന്നുവെന്നേ ഉള്ളൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചെങ്ങന്നൂരില്‍ പി.എസ്. ശ്രീധരന്‍പിള്ള ഉള്‍പ്പടെ ഒരു സ്ഥാനാര്‍ഥിയെയും പിന്തുണയ്‌ക്കേണ്ട ബാധ്യത എസ്.എന്‍.ഡി.പിക്കില്ല. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ടു താന്‍ തട്ടിപ്പു നടത്തിയെന്നു തെളിയിച്ചാല്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയാന്‍ തയാറാണ്. അല്ലാത്തപക്ഷം, ആരോപണമുയര്‍ത്തുന്നവര്‍ വനവാസത്തിനു തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

also read: കേരളത്തില്‍ തൃപുര ആവര്‍ത്തിക്കില്ല – വെള്ളാപ്പള്ളി നടേശന്‍

ത്രിപുരയിലെ പരാജയം വിലയിരുത്തി മുന്നോട്ടുപോയില്ലെങ്കില്‍ സിപിഎമ്മിനു കേരളത്തിലും പ്രതിസന്ധി നേരിടേണ്ടിവരും. മണിക് സര്‍ക്കാരിന്റെ പതനം കേരള സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണം. കേരളത്തില്‍ മാത്രമുള്ള ഇടതുഭരണം സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനു മാത്രമല്ല, ഇടതുകക്ഷിക്കള്‍ക്കാകെയുണ്ട്. രാജ്യത്താകമാനം ബി.ജെ.പിക്കുണ്ടാകുന്ന മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബി.ജെ.പി. പ്രസിഡന്റ് അമിത് ഷായുടെയും മിടുക്കാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button