കൊച്ചി•കേരളത്തില്‍ തൃപുര ആവര്‍ത്തിക്കില്ലെന്ന് സ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിന് അതിനുള്ള കഴിവില്ല. ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് നടക്കാന്‍ പോകുന്നതെന്നും അദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി..
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഏത് അന്വേഷണത്തെയും നേരിടുമെന്നും ആവശ്യപ്പെട്ട രേഖകളെല്ലാം അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Post Your Comments