കൊല്ലം: എസ്എന്‍ഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. ഇതോടെ 200 അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നുള്ള വ്യവസ്ഥയാണ് ഇല്ലാതായത്. ഇനി എല്ലാ അംഗങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താനാവും. എസ്എന്‍ഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വര്‍ഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഇതോടെ ഭരണ സമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായി ചുരുങ്ങി. കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നല്‍കിയ പ്രത്യേക ഇളവിനൊപ്പം 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.
എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് സുപ്രധാന വിധി. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശനും സംഘത്തിനും കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നാണ് വിലയിരുത്തല്‍. പ്രാതിനിത്യ വോട്ടവകാശം ചോദ്യം ചെയ്ത ഹര്‍ജികള്‍ പരിഗണിച്ചാണ് ഉത്തരവ്. പതിനായിരത്തോളം അംഗങ്ങളാണ് എസ്എന്‍ഡിപിയില്‍ ഉള്ളത്. അതായത് 200 അംഗങ്ങളുള്ള ഒരു യുണിറ്റിന് ഒരു വോട്ട് എന്നതാണ് രീതി.
Read Also: ഈ തോക്ക് വെച്ച് പുല്‍ച്ചാടിയെ വെടിവെച്ച് കളിക്കരുത്: അരുണ്‍ കുമാര്‍
എന്നാല്‍ വിധിയെ കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ’25 കൊല്ലമായി താന്‍ തെരഞ്ഞെടുക്കപ്പെടുന്നത് പ്രാതിനിധ്യ തെരഞ്ഞെടുപ്പ് പ്രകാരമാണ്. കൂടുതല്‍ പ്രതികരണമില്ല. പഠിച്ച ശേഷം അഭിപ്രായം പറയാം’- വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ജനാധിപത്യത്തെ കുറിച്ചൊന്നും പറയേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments