പഠിക്കണമെന്ന് ആഗ്രഹവുമായാണ് മുഹമ്മദ് അസിം കോഴിക്കോട് നിന്നും മുഖ്യമന്ത്രി പിണമറായി വിജയനെ കാണാന്‍ വണ്ടി കയറിയത്. എന്നാല്‍ പതിവുപോലെ തന്നെ തന്നെ ആ നിഷ്‌കളങ്കമായ മുഖത്തുനോക്കി മുഖ്യന്‍ പറഞ്ഞു ‘കടക്കു പുറത്ത്..’. ശാരീരിക വൈകല്യങ്ങള്‍ മറികടന്ന് പഠിക്കണമെന്ന ആഗ്രഹം മാത്രമേ ആസിം എന്ന 12 കാരന് പിണറായി വിജയനെ കാണുമ്പോള്‍ ഉണ്ടായിരുന്നുള്ളൂ. ജന്മനാ ഇരു കൈകളുമില്ലാത്ത കുട്ടിയാണ് കോഴിക്കോട് ഓമശ്ശേരി സ്വദേശി ആസിം.ഏഴാംക്ലാസുവരെയുള്ള ഓമശ്ശേരി വെളിമണ്ണ യു.പി. സ്‌കൂളിലാണ് ഇപ്പോള്‍ ആസിം പഠിക്കുന്നത്.
ഇരുകരങ്ങളുമില്ലാത്ത 90 ശതമാനം ഭിന്നശേഷിയുള്ള ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അസിം താന്‍ പഠിക്കുന്ന വെളിമലയിലെ മാപ്പിള അപ്പര്‍ പ്രൈമറി സ്‌കൂളിനെ ഹൈസ്‌ക്കൂളായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടത്. പക്ഷേ ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പാടെ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ പഠിക്കുന്ന സ്‌ക്കൂള്‍ വീട്ടില്‍ നിന്നും കേവലം 250 മീറ്റര്‍ മാത്രം അകലെയാണ്. ഹൈസ്‌ക്കൂളില്‍ പഠിക്കണമെങ്കില്‍ ഇനി ആറു കിലോമീറ്റര്‍ ദൂരെ പോകണം. ഇത് ഒരു പ്രത്യേക കേസായി പരിഗണിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചതെന്ന് അസിമിന്റെ പിതാവ് മുഹമ്മദ് സയ്യദ് കണ്ണീരോടെ പറഞ്ഞെങ്കിലും അതൊന്നു തന്നെ മുഘ്യന്റെ കരളലിയിപ്പിച്ചില്ല.
Also Read : കടക്കു പുറത്ത് വിഷയത്തിൽ സിന്ധു സൂര്യകുമാർ പ്രതികരിക്കുന്നു
ഹൈസ്‌കൂളാക്കിയാല്‍ ഇപ്പോള്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന തനിക്ക് തുടര്‍ന്നും അവിടെ പഠിക്കാം. പരസഹായത്തോടെ സ്‌കൂളിലെത്തുന്ന തനിക്ക് ഇത് കൂടുതല്‍ സഹായകരമാകും.മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടുമ്പോള്‍ ആസിമിന്റെ മനസ്സില്‍ ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. അനുമതി ലഭിച്ചതനുസരിച്ച് തിങ്കളാഴ്ച ആസിമും അച്ഛനും സ്‌കൂള്‍ ഭാരവാഹികളും മുഖ്യമന്ത്രിയെ നേരില്‍ക്കാണാന്‍ നിയമസഭാമന്ദിരത്തിലെത്തുകയായിരുന്നു. എന്നാല്‍ ആവശ്യം കേട്ടപാടെ നടക്കില്ലെന്ന ഒറ്റവാക്കില്‍ മറുപടിയൊതുക്കി മുഖ്യമന്ത്രി നടന്നു.
മുഹമ്മദ് സയ്യദിന്റെയും ജാസ്മിന്റെയും ആദ്യത്തെ കുട്ടിയാണ് അസിം. എല്‍പി സ്‌ക്കൂളായിരുന്ന വെളിമലയിലെ മാപ്പിള സ്‌ക്കൂള്‍ യുപി സ്‌ക്കൂളായി ഉയര്‍ത്തിയത് അസിം 2014ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. നാലാംക്ലാസുവരെ മാത്രമുണ്ടായിരുന്ന സ്‌കൂള്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ആസിമിന്റെ അപേക്ഷ പരിഗണിച്ചാണ് അപ്ഗ്രേഡ് ചെയ്ത് ഏഴാംക്ലാസുവരെ ആക്കിയത്. അന്ന് അസിമിന്റെ പ്രയാസങ്ങള്‍ മനസിലാക്കിയ ഉമ്മന്‍ചാണ്ടി സ്‌കൂളിനെ അപ്ഗ്രേഡ് ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ കള്ക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 2014ല്‍ തന്നെ സ്‌ക്കൂളിനെ യുപി സ്‌ക്കൂളായി സര്‍ക്കാര്‍ ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ആപ്രതീക്ഷയും കൈവിട്ടാണ് ണസിം കോഴിക്കോട്ടേക്ക് തിരിച്ചു പോകുന്നത്.
Post Your Comments