Latest NewsKeralaNews

സ്വ​പ്ന സു​രേ​ഷ് നി​ര​വ​ധി ത​വ​ണ തന്നെ കണ്ടിട്ടുണ്ടെന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ് നി​ര​വ​ധി ത​വ​ണ ത​ന്നെ സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യ്ക്കാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​ന​മെ​ന്നും അ‌​ദ്ദേ​ഹം പ​റ​ഞ്ഞു.

Read Also : കോവിഡിനെതിരെ ശക്തമായ പോരാട്ടവുമായി രാജ്യം ; രോഗമുക്തി നിരക്കിൽ വൻവർദ്ധനവ്

സാധാരണ മര്യാദ അനുസരിച്ചാണ് കോൺസുൽ ജനറലുമായി മുഖ്യമന്ത്രി എന്ന നിലയിൽ ഇടപെട്ടിരുന്നത്. കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ല്‍ ത​ന്നെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴോ​ക്കെ അ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍​ക്ക് ശി​വ​ശ​ങ്ക​റെ ബ​ന്ധ​പ്പെ​ടാ​ന്‍ താ​ന്‍ പ​റ​ഞ്ഞി​രി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ശി​വ​ശ​ങ്ക​റു​മാ​യു​ള്ള ബ​ന്ധം എ​പ്പോ​ഴാ​ണ് തു​ട​ങ്ങി​യ​തെ​ന്ന് ത​നി​ക്ക് പ​റ​യാ​നാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​ഹാ​സ രൂ​പേ​ണ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button