കൊല്‍ക്കത്ത: ബസ് ക്ലീനര്‍ നിര്‍ത്തിയിട്ട ബസിനുള്ളില്‍വച്ച് മൂന്ന് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. 45 കാരനായ ഷെയ്ഖ് മുന്ന എന്നയാളെ സംഭവത്തില്‍ പോലീസ് അറസ്റ്റുചെയ്തു.
ആര്.കെ നഗര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് പെണ്‍കുട്ടിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പെണ്‍കുട്ടി അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് കൊല്‍ക്കത്തയിലെ കനാല്‍ റോഡില്‍ വച്ചാണ് സംഭവം നടന്നത്.
read also: കാമുകിയെ ബലാത്സംഗം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്
മുന്ന എന്നയാള്‍ അഞ്ച് വയസുള്ള സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പിടിച്ചുവലിച്ച് നിര്‍ത്തിയിട്ട ബസിനുള്ളിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. അഞ്ച് വയസുകാരന് സഹോദരിയുടെ കരച്ചില്‍കേട്ട് ഉറക്കെ നിലവിളിക്കുകയും ബസില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തുവെങ്കിലും അക്രമി പിന്മാറിയില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments