Latest NewsNewsLife Style

തീപൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടാമോ?

മിക്കപ്പോഴും പൊള്ളൽ ഏറ്റു വരുന്ന രോഗികളിൽ ശ്രദ്ധയിൽപെട്ട ഒരു അദ്ഭുതകരമായ കാര്യമാണ് ഈ ടൂത്ത് പേസ്റ്റ് ചികിത്സ. “ആര് നിർദേശിച്ചിട്ട് ഇങ്ങനെ ചെയ്തു” എന്ന് ചോദിച്ചാൽ ഡിറ്റോ മറുപടികളെ ഒള്ളു. ഒന്നുകിൽ “വീട്ടുകാർ”അല്ലെങ്കില്‍ “അയൽവക്കകാർ”.

പ്രഥമ ചികിത്സയെ കുറിച്ചു നമ്മുടെ ആളുകൾക്ക് വലിയ ധാരണ ഒന്നുമില്ല എന്നതാണ് ഇത്തരം ചികിത്സയുടെ മൂല കാരണം. പലപ്പോഴും തീപൊള്ളൽ പോലെയുള്ള അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ അവിടെ ആദ്യം ഓടിയെത്തി പ്രഥമ സുശ്രുഷ നൽകുന്നത് വീട്ടിലുള്ളവരും അയല്പക്കകാരും ആയിരിക്കും. ഉടനടി വൈദ്യ സഹായം ലഭ്യം ആകാത്ത സാഹചര്യത്തിൽ പ്രഥമ സുശ്രുഷയ്ക് വളരെ മുഖ്യമായ ഒരു റോൾ ഇത്തരം അപകടങ്ങളിൽ ഉണ്ട്.

അത് അപകടത്തിന്റെ ആഘാതത്തെ ദൂരീകരിക്കുകയും ചികിത്സ എളുപ്പം ആക്കുകയും രോഗിയ്ക് അത്യന്തം ഗുണകരം ആകുകയും ചെയ്യും. ഒരിക്കലും പൊള്ളൽ ഏറ്റ ഭാഗത്ത് യാതൊരു വിധ വസ്തുക്കളും പുരട്ടരുത്. നെയ്, വെണ്ണ , toothpaste തുടങ്ങി പലതും പുരട്ടിയ അവസ്ഥയിൽ രോഗികൾ അത്യാഹിതങ്ങളിൽ എത്താറുണ്ട്. ഇത്തരം ലേപനങ്ങൾ ഗുണത്തെക്കാൾ ഏറെ ദോഷമേ ചെയ്യുകയുള്ളൂ.

എങ്കില്‍ എന്താണ് തീപൊള്ളലിന് നൽകേണ്ട പ്രഥമ സുശ്രൂഷ

  • വളരെ ശാസ്ത്രീയമായി, കാര്യക്ഷമമായി, കൃത്യമായ സമയത്ത് നൽകുന്ന ശരിയായ പ്രഥമ സുശ്രുഷ പൊള്ളലിന്റെ ആഘാതത്തിനെയും വ്യാപ്തിയെയും ആഴത്തിനെയും ‌നല്ല രീതിയിൽ കുറയ്ക്കാൻ സഹായിക്കും. അതിനാൽ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുക, പ്രാവർത്തികം ആക്കാൻ ശ്രമിക്കുക
  • തീപൊള്ളലേറ്റ വ്യക്തിയെ സോഴ്സിൽ നിന്ന് ഉടനടി മാറ്റുക.. ശരീരത്തിൽ തീപിടിച്ച അവസ്ഥയിൽ പരിഭ്രാന്തരായി ഓടുകയാണെങ്കിൽ തീ ആളി പിടിക്കുകയല്ലാതെ കെടുത്തുവാൻ സാധിക്കില്ല. അതിനാൽ ഉടനടി നിൽക്കാനും നിലത്തു കിടക്കാനും നിർദ്ദേശിക്കുക.
  • തീ കെടുത്തുവനായി കട്ടിയുള്ള ചാക്കോ കോട്ട് മുതലായവയോ ഉപയോഗിച്ചു പൊള്ളലേറ്റ വ്യക്തിയെ മൂടുക. fire extinguisher ഓ വെള്ളമോ ഉപയോഗിച്ചു തീ കെടുത്തുക.
  • നൈലോൺ പോലെയുള്ള ഫാബ്രിക് കൊണ്ടുള്ളവ ഒരിക്കലും തീ അണക്കാനായി ഉപയോഗിക്കരുത്. അവ ഉരുകിപ്പിടിച്ചു കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കും.
  • മണ്ണോ ചെളിയോ രോഗിയുടെ മേലെ വാരിയേറിഞ്ഞു തീ കെടുത്താൻ ശ്രമിക്കരുത്..
  • തീ കെടുത്തിയത്തിനു ശേഷം ABC അതായത് Airway breathing circulation എന്നിവ ഉണ്ടോ എന്നത് പരിശോധിക്കണം. രോഗി respond ചെയ്യുന്നുണ്ടോ.. ശ്വാസോച്വാസം നടക്കുന്നുണ്ടോ നാഡി മിടിപ്പുണ്ടോ എന്നിവ പരിശോധിച്ചു ആവശ്യമെങ്കിൽ CpR നൽകുകയും ഏറ്റവും അടുത്ത ആശുപത്രിയിലേക്ക് മാറ്റുകയും വേണം.
  • ഇനി അടുത്തത് മുറിവ് തണുപ്പിക്കുക എന്ന ടാസ്ക് ആണ്. തീപൊള്ളലിന് ശേഷം ആദ്യത്തെ 3 മിനിറ്റ് വരെ ത്വക്കിനടിയിലെ താപനില കൂടി തന്നെ നിൽക്കും. അതിനു ശേഷം മാത്രമേ നോർമൽ താപനിലയിലേക്ക് മടങ്ങി എത്തുകയുള്ളൂ. അതിനാൽ തന്നെ പൊള്ളലേറ്റ് ആദ്യത്തെ 10 മിനിറ്റ് നന്നായി മുറിവ് തണുപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. അതു പൊള്ളലിന്റെ ആഘാതത്തെയും പിന്നീട് വരാവുന്ന നീർവീഴ്ചയെയും വളരെ അധികം കുറയ്ക്കാൻ സഹായിക്കും. അതിനായി ഒഴുകുന്ന വെള്ളത്തിൽ (ഉദാ: ടാപ്പ് വെള്ളത്തിൽ) പൊള്ളലേറ്റ ഭാഗം നന്നായി കഴുകുക. ടാപ്പിൽ കഴുകാൻ സാധിക്കാത്ത ഭാഗം ആണെങ്കിൽ തുണി വെള്ളത്തിൽ മുക്കി ആ ഭാഗത്ത് കുതിർത്തു വെച്ചാലും മതിയാകും. ഈ പ്രക്രിയ 10 മിനിറ്റ് തുടരെ ചെയ്യണം.
  • അടുത്തതായി കത്തിപ്പോയ വസ്ത്രങ്ങൾ ആഭരണങ്ങൾ ബെൽറ്റ് സോക്സ് തുടങ്ങിയവ എല്ലാം മാറ്റുക. വസ്ത്രമോ ചെരുപ്പോ ആഭരണങ്ങളും ഉരുകി ശരീരത്തിൽ പറ്റിപ്പിടിച്ചു ഇരിക്കുന്നുണ്ടെങ്കിൽ അതു വലിച്ചു പറിച്ചു നീക്കാൻ ശ്രമിക്കരുത്. തൊലിപ്പുറത്ത് ഒട്ടിപിടിച്ച ഭാഗം ഒഴിവാക്കി ബാക്കി നീക്കം ചെയ്യുക. വളകൾ, മോതിരം, വാച്ച് തുടങ്ങിയവ എല്ലാം ഊരി മാറ്റണം. പൊള്ളലേറ്റ്ഭാഗത്തു നീരുവീഴ്ച്ച ഉണ്ടാകുന്നത് സാധാരണമാണ്. മോതിരം വള മുതലായവ ആ സമയം ഇറുകി കയ്യിലേക്ഉള്ള രക്തയോട്ടം കുറയാൻ സാധ്യതയുണ്ട്. അതിനാൽ എല്ലാ ആഭരണങ്ങളും ഊരി മാറ്റാൻ ശ്രദ്ധിക്കുക.
  • കുമിള പൊങ്ങുകയാണ് എങ്കിൽ അത് ഒരിക്കലും കുത്തിപൊട്ടിക്കരുത്..
  • ഒരു വിധ വസ്തുക്കളും പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്. പലരും ടൂത്ത് പേസ്റ്റ്, നെയ്, വെണ്ണ, ലോഷനുകൾ, ക്രീമുകൾ ഇവയൊക്കെ പൊള്ളലിന് പുരട്ടി casualty യിൽ എത്താറുണ്ട്.. പുറമെ പുരട്ടുന്ന ലേപനങ്ങൾ മിക്കപ്പോഴും ഇന്ഫെക്ഷനു കാരണം ആകും. പരിശോധിക്കുന്ന ഡോക്ടർക്കു പൊള്ളലിന്റെ ആഴം, വ്യാപ്തി,ആഘാതം ഒക്കെ അളകുന്നതിനു ഇത്തരം ലേപനങ്ങൾ തടസ്സം ഉണ്ടാക്കുകയും ചെയ്യും. ഇത്തരത്തിൽ മേലെ പുരട്ടുന്നവ കഴുകി കളയുന്നത് തന്നെ അത്യാഹിതത്തിൽ ഒരു ശ്രമകരമായ ജോലിയാണ്. പൊള്ളലേറ്റ് ഇതിനോടകം തന്നെ വേദന കൊണ്ട് വിഷമിക്കുന്ന രോഗിയെ ഇതെല്ലാം “കൂനിൻ മേൽ കുരു” എന്ന അവസ്ഥയിൽ എത്തിക്കുകയെ ഉള്ളു
  • ഡോക്ടറുടെ നിർദേശ പ്രകാരം മുറിവിൽ പുരട്ടാൻ മരുന്നുകളും വേദനസംഹാരികളും ആവശ്യമെങ്കിൽ ആന്റീബയോട്ടിക് ഗുളികകളും കഴിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button