
എലിവിഷംകൊണ്ട് പല്ലുതേച്ച യുവതിയ്ക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളി കെകെ നഗർ സ്വദേശി രേവതിയാണ് (27) മരിച്ചത്. ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതി എലിവിഷമെടുത്തു പല്ല് തേച്ചത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. പിന്നീട് ജോലിക്കുപോയ യുവതി വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഒട്ടേറെ തവണ ഛർദിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments